---
title: "ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു"
english_title: "Teachers' Cricket Premier League team jerseys released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357699/teachers-cricket-premier-league-team-jerseys-released"
published_at: "2026-05-06T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb0f1e7dcee_frtt.JPG"
keywords: []
---

# ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

> **Lead Summary:** **വടകര :** ചോമ്പാല സബ്ജില്ലാ സംഘടിപ്പിക്കുന്ന ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു. മെയ് 7 ന് വടകര നാരായണ നഗറിലാണ് അധ്യാപകര്‍ക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 6 ടീമുകള്‍ ലീഗില്‍ ഏറ്റുമുട്ടുന്നു. സ്പാര്‍ക്ക് മേലടി, തണ്ടര്‍ ലൈന്‍സ് വട്ടോളി, കാലിക്കറ്റ് റോയല്‍സ്, ചാമ്പ്യന്‍സ് ചോമ്പാല, സഞ്ജു സൂപ്പര്‍ കിംഗ്‌സ്, പിആര്‍ജിഡി കാലിക്കറ്റ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

## Article Content

**വടകര :** ചോമ്പാല സബ്ജില്ലാ സംഘടിപ്പിക്കുന്ന ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു. മെയ് 7 ന് വടകര നാരായണ നഗറിലാണ് അധ്യാപകര്‍ക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 6 ടീമുകള്‍ ലീഗില്‍ ഏറ്റുമുട്ടുന്നു. സ്പാര്‍ക്ക് മേലടി, തണ്ടര്‍ ലൈന്‍സ് വട്ടോളി, കാലിക്കറ്റ് റോയല്‍സ്, ചാമ്പ്യന്‍സ് ചോമ്പാല, സഞ്ജു സൂപ്പര്‍ കിംഗ്‌സ്, പിആര്‍ജിഡി കാലിക്കറ്റ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹന്‍ കുന്നുമ്മല്‍, സഞ്ജു സൂപ്പര്‍ കിങ്സ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. സഞ്ജു സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ അര്‍ജുന്‍ സാരംഗി ജേഴ്സി ഏറ്റുവാങ്ങി. ചില്ല മാസികയാണ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വിഷ്ണു, ഹരികൃഷ്ണ, അഫ്‌സല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357699/teachers-cricket-premier-league-team-jerseys-released)