---
title: " ചാലിക്കരയില്‍ യുവാവും ഹോട്ടല്‍ ഉടമയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ അടിപിടി"
english_title: "A fight broke out between a young man and a hotel owner during an argument in Chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357705/a-fight-broke-out-between-a-young-man-and-a-hotel-owner-during-an-argument-in-chalikkara"
published_at: "2026-05-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb138154856_juk.JPG"
keywords: []
---

#  ചാലിക്കരയില്‍ യുവാവും ഹോട്ടല്‍ ഉടമയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ അടിപിടി

> **Lead Summary:** പേരാമ്പ്ര: ചാലിക്കരയില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയ യുവാവും ഹോട്ടല്‍ ഉടമയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ അടിപിടി. ചാലിക്കര ഒലീവിയ ഫാമിലി റസ്‌റ്റോറന്റില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നരയംകുളം സ്വദേശിയായ ആറങ്ങാട്ട് ബിജു വും ഹോട്ടല്‍ ഉടമയായ കോഴിക്കോട് സ്വദേശി റാഫിയും തമ്മിലാണ് അടിപിടിയായത്.

## Article Content

പേരാമ്പ്ര: ചാലിക്കരയില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയ യുവാവും ഹോട്ടല്‍ ഉടമയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ അടിപിടി. ചാലിക്കര ഒലീവിയ ഫാമിലി റസ്‌റ്റോറന്റില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നരയംകുളം സ്വദേശിയായ ആറങ്ങാട്ട് ബിജു വും ഹോട്ടല്‍ ഉടമയായ കോഴിക്കോട് സ്വദേശി റാഫിയും തമ്മിലാണ് അടിപിടിയായത്.

ബിജു ഭക്ഷണം വാങ്ങാന്‍ എത്തുകയും കുറച്ച് താമസമുണ്ടെന്ന് ഹോട്ടല്‍ ഉടമയായ റാഫി പറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്ക് പോകുകയും അല്‍പ സമയം കഴിഞ്ഞ് ബീജു വീണ്ടും ഹോട്ടലിലേക്ക് വരുകയും ചെയ്തു. ഹോട്ടല്‍ ഉടമയും ബിജുവും തമ്മിലുള്ള സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലാകുകയും അതുപിന്നെ ഉന്തുംതള്ളുമായി അടിയില്‍ കലാശിച്ചു.

ബിജു തന്റെ മുഖത്ത് കയ്യിലിരുന്ന കവര്‍കൊണ്ട് അടിച്ചതിനാലാണ് താനും ജീവനക്കാരും ചേര്‍ന്ന് ബിജുവിനെ അടിച്ചതെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. ബിജുവിന് മൂക്കിനാണ് അടികിട്ടിയത്. രക്തം വാര്‍ന്നതിനാല്‍ നാട്ടുകാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയും ചെയ്തു.

നാട്ടുകാര്‍ ഹോട്ടലിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ സ്ഥലത്ത് എത്തുകയും വിവരങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357705/a-fight-broke-out-between-a-young-man-and-a-hotel-owner-during-an-argument-in-chalikkara)