---
title: "ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്"
english_title: "Accident: Three students injured in bus-auto collision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357830/accident-three-students-injured-in-bus-auto-collision"
published_at: "2026-05-07T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc1828a4613_bus.JPG"
keywords: []
---

# ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

> **Lead Summary:** **വെള്ളിയൂര്‍: **ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെ വെള്ളിയൂര്‍ ഷറഫുല്‍ ഇസ്ലാം മദ്രസക്ക് സമീപമാണ് അപകടമുണ്ടായത്.

## Article Content

**വെള്ളിയൂര്‍: **ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെ വെള്ളിയൂര്‍ ഷറഫുല്‍ ഇസ്ലാം മദ്രസക്ക് സമീപമാണ് അപകടമുണ്ടായത്.

പേരാമ്പ്രയില്‍ നിന്നും താമരശ്ശേരിക്ക് പോകുകയായിരുന്ന കെഎല്‍ 123 എജി 2700 എന്ന നമ്പര്‍ ശ്രീഹരി ബസും മദ്രസയിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ 10 മീറ്ററോളം ദൂരേക്ക് മറിഞ്ഞ് വീണു. മദ്രസ്സയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ആഷിക് (32), വിദ്യാര്‍ത്ഥികളായ ഇസ ആയിഷ (9), ആഷ്‌ന (8), ഇശല്‍ നഹാന്‍ (5) എന്നിവരെ നിസ്സാര പരിക്കുകളോടെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357830/accident-three-students-injured-in-bus-auto-collision)