---
title: "വായനാക്കളരി 2026 സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല"
english_title: "Kallur Public Library organized Reading 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357864/kallur-public-library-organized-reading-2026"
published_at: "2026-05-07T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc27b1c5c0d_pp.JPG"
keywords: []
---

# വായനാക്കളരി 2026 സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

> **Lead Summary:** **പേരാമ്പ്ര :** കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വായനാക്കളരി 2026 സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.പി അഷറഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറിക്ക് വി.പി അഷറഫ് സംഭാവന ചെയ്ത ഫാന്‍ പ്രസിഡണ്ട് ഇബ്രാഹിം ഏറ്റുവാങ്ങി. പ്രസൂണ്‍ കല്ലാട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.നാരായണന്‍ ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര :** കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വായനാക്കളരി 2026 സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.പി അഷറഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറിക്ക് വി.പി അഷറഫ് സംഭാവന ചെയ്ത ഫാന്‍ പ്രസിഡണ്ട് ഇബ്രാഹിം ഏറ്റുവാങ്ങി. പ്രസൂണ്‍ കല്ലാട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.നാരായണന്‍ ഏറ്റുവാങ്ങി.

മെയ് 20 വരെ കുട്ടികള്‍ക്ക് വേണ്ടി കഥ കവിത ആസ്വാദനം, നാടകശില്പശാല, നാടന്‍ പാട്ട്, പഠന യാത്ര, അഭിമുഖം, കയ്യെഴുത്ത് മാഗസിന്‍ തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. നാടക സംവിധായകന്‍ ശശികുമാര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വായനക്കളരിയില്‍ 40 ഓളം കുട്ടികള്‍ പങ്കെടുത്തു.

സെക്രട്ടറി സജീഷ് പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ. നാരായണന്‍ പി.കെ. കൃഷ്ണദാസ് പി.സി ഗ്രീഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357864/kallur-public-library-organized-reading-2026)