---
title: "'വൈബ് 2k26 ' ഏകദിന പഠന ക്യാമ്പ് മെയ് 9 ന് "
english_title: "'Vibe 2k26' one-day study camp on May 9th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357885/vibe-2k26-one-day-study-camp-on-may-9th"
published_at: "2026-05-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc348edd86a_GHF.JPG"
keywords: []
---

# 'വൈബ് 2k26 ' ഏകദിന പഠന ക്യാമ്പ് മെയ് 9 ന് 

> **Lead Summary:** **മേപ്പയ്യൂര്‍:** വേനലവധിക്കാലത്ത് കുട്ടികളെ ചില്ലാക്കാന്‍ മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'വൈബ് 2k26 ' ഏകദിന പഠന ക്യാമ്പ് മെയ് 9 ന് മേപ്പയ്യൂര്‍ മൈത്രി നഗറില്‍ നടക്കും.

## Article Content

**മേപ്പയ്യൂര്‍:** വേനലവധിക്കാലത്ത് കുട്ടികളെ ചില്ലാക്കാന്‍ മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'വൈബ് 2k26 ' ഏകദിന പഠന ക്യാമ്പ് മെയ് 9 ന് മേപ്പയ്യൂര്‍ മൈത്രി നഗറില്‍ നടക്കും.

മേപ്പയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അജീഷ് മുഖ്യാതിഥിയാവും. വിവിധ സെഷനുകള്‍ക്ക് പ്രദീപ് മുദ്ര, സനീഷ് വടകര, അജീഷ് മുചുകുന്ന്, കെ.ടി. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357885/vibe-2k26-one-day-study-camp-on-may-9th)