---
title: "തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം "
english_title: "Mahavishnu Temple Consecration Day Festival at Thrikkaikunnu Moiloth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357992/mahavishnu-temple-consecration-day-festival-at-thrikkaikunnu-moiloth"
published_at: "2026-05-07T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fca5b89a384_frtte.JPG"
keywords: []
---

# തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ 20-ാം മത് പ്രതിഷ്ഠാദിന മഹോത്സവം മെയ് 7 മുതല്‍ 10 വരെ നടക്കുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ബ്രഹ്‌മശ്രീ കെ.ഐ. ഹരികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ 20-ാം മത് പ്രതിഷ്ഠാദിന മഹോത്സവം മെയ് 7 മുതല്‍ 10 വരെ നടക്കുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ബ്രഹ്‌മശ്രീ കെ.ഐ. ഹരികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

മെയ് 07 ന് കാലത്ത് 6 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം. 6.30 മുതല്‍ കലവറ നിറയ്ക്കല്‍. വൈകുന്നേരം 5 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര (പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു). വൈകുന്നേരം 6 മണിക്ക് ദീപാരാധന,ചുറ്റുവിളക്ക് രാത്രി 7മണിക്ക് പ്രാദേശിക കലാകാരന്‍മാരുടെ ഗാനോത്സവം.

മെയ് 08 ന് കാലത്ത് 6 മണി മുതല്‍ ക്ഷേത്ര ചടങ്ങുകള്‍. 9 മണി മുതല്‍ ഭജന, നാമജപം പുരാണപാരായണം. ഉച്ചക്ക് 1 മണിക്ക് പ്രസാദ ഊട്ട്. വൈകുന്നേരം 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്, ഭഗവതി സേവ. രാത്രി 7.30 ന് ശ്രീജിത്ത് കൃഷ്ണയും സംഘവും അണിയിച്ചൊരുക്കുന്ന രാധാമാധവം.

മെയ് 09 ന് കാലത്ത് 6 മണി മുതല്‍ അഖണ്ഡനാമജപം. 7 മണിക്ക് ഗണപതിഹോമം. 7.30 ന് തിരുവോണ പൂജ. ഉച്ചക്ക് 1 മണിക്ക് പ്രസാദ ഊട്ട്. വൈകുന്നേരം 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്. 6.30 പ്രാദേശിക കലാകാരന്‍മാരുടെ നൃത്തരാവ്. മെയ് 10 ന് പ്രതിഷ്ഠാദിനം നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, ഉഷ:പൂജ, നവകം, പഞ്ചഗവ്യം ശ്രീഭൂതബലി, ഉച്ചപൂജ എന്നീ ചടങ്ങുകള്‍ നടക്കും.

ശ്രീസത്യസായി സേവാസമിതി-പേരാമ്പ്ര അവതരിപ്പിക്കുന്ന ഭജനാമൃതം. പ്രസാദ സദ്യ, കാഴ്ചശീവേലി. വൈകിട്ട് 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്. മലബാറിലെ പ്രശസ്ത് മേള വിദഗ്ധരായ ത്യക്കുറ്റിശ്ശേരി ശിവശങ്കരമാരാരും കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദ് മാരാരും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357992/mahavishnu-temple-consecration-day-festival-at-thrikkaikunnu-moiloth)