---
title: "ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്"
english_title: "Ambulance and scooter collide; scooter rider seriously injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358034/ambulance-and-scooter-collide-scooter-rider-seriously-injured"
published_at: "2026-05-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcccdd28773_free.JPG"
keywords: []
---

# ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. കൈതക്കലില്‍ വെച്ച് ഇന്ന് വൈകീട്ട് 5.20 ഓടെ ആയിരുന്നു സംഭവം. പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയില്‍ പേരാമ്പ്രയില്‍ നിന്നും രോഗിയുമായി കോഴിക്കോടേക്ക് പോകുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. കൈതക്കലില്‍ വെച്ച് ഇന്ന് വൈകീട്ട് 5.20 ഓടെ ആയിരുന്നു സംഭവം. പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയില്‍ പേരാമ്പ്രയില്‍ നിന്നും രോഗിയുമായി കോഴിക്കോടേക്ക് പോകുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കോഴിക്കോട് പുതിയറ സ്വദേശി മെഹബൂബ് സുബഹാനിക്ക് (46) ആണ് പരിക്കേറ്റത്. കാലിനാണ് പരിക്ക്. പരിക്കേറ്റയാളെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358034/ambulance-and-scooter-collide-scooter-rider-seriously-injured)