---
title: "കെ. ചോയിദിനം; സംഘാടക സമിതി രൂപീകരിച്ചു "
english_title: "K. Choi Day; Organizing Committee formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358038/k-choi-day-organizing-committee-formed"
published_at: "2026-05-08T00:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcdd88c2f5b_mn.JPG"
keywords: []
---

# കെ. ചോയിദിനം; സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കെ. ചോയിയുടെ എഴുപത്തി ആറാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കാന്‍ അഞ്ചാംപീടികയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം തീരുമാനിച്ചു. മെയ് 19 ന് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കല്പത്തൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടക്കും.

## Article Content

**പേരാമ്പ്ര: **കെ. ചോയിയുടെ എഴുപത്തി ആറാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കാന്‍ അഞ്ചാംപീടികയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം തീരുമാനിച്ചു. മെയ് 19 ന് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കല്പത്തൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടക്കും.

സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ.രാജീവന്‍ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ നൊച്ചാട് ലോക്കല്‍ സെക്രട്ടറി ഇ.ടി. സോമന്‍ അധ്യക്ഷത വഹിച്ചു. സി. ബിജു, കെ.സി. ബാബുരാജ്, ടി.സി. കുഞ്ഞമ്മദ്, ശശികുമാര്‍ അമ്പാളി എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിനായി ഇ.ടി. സോമന്‍ ചെയര്‍മാനും ക്ലാരിയില്‍ സുരേഷ് കണ്‍വീനറും കെ.സി. ബാബുരാജ് ട്രഷററുമായി നൂറ്റൊന്ന് അംഗ സംഘാടകസമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358038/k-choi-day-organizing-committee-formed)