---
title: "മേപ്പയ്യൂരില്‍ വിറകുപുരക്ക് തീ പിടിച്ചു"
english_title: "Fire breaks out at wood shed in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358092/fire-breaks-out-at-wood-shed-in-meppayyur"
published_at: "2026-05-08T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd70233a812_tr.JPG"
keywords: []
---

# മേപ്പയ്യൂരില്‍ വിറകുപുരക്ക് തീ പിടിച്ചു

> **Lead Summary:** **പേരാമ്പ്ര :** മേപ്പയ്യൂര്‍ കാഞ്ഞിരമുക്കില്‍ തയ്യുള്ളതില്‍ ബഷീറിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരക്ക് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര :** മേപ്പയ്യൂര്‍ കാഞ്ഞിരമുക്കില്‍ തയ്യുള്ളതില്‍ ബഷീറിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരക്ക് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

വിവരം ലഭിച്ചതിനേ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ പൂര്‍ണ്ണമായും അണച്ചു. കാഞ്ഞിരമുക്ക് പെട്രോള്‍ പമ്പിന് സമീപമുണ്ടായ ഈ അഗ്‌നിബാധയില്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ അഭിനന്ദനീയമാണെന്നും ഇത് തൊട്ടടുത്തുള്ള വീട്ടിലേക്ക് തീ പടരാതെ വലിയ അപകടം ഒഴിവായി എന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലയത്തിലെ ഉദ്യോഗസ്ഥരായ പി.പി രജീഷ്, കെ ശ്രീകാന്ത്, പി.കെ സിജീഷ്, പി.ആര്‍ സോജു, ഹോം ഗാര്‍ഡ് സി.കെ രതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358092/fire-breaks-out-at-wood-shed-in-meppayyur)