---
title: " അഡ്വ: ഫാത്തിമ തഹിലിയക്ക് മേപ്പയൂര്‍ ടൗണില്‍ സ്വീകരണം നല്‍കും"
english_title: "Adv: Fatima Tahilia will be given a reception in Meppayur Town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358124/adv-fatima-tahilia-will-be-given-a-reception-in-meppayur-town"
published_at: "2026-05-08T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8682b27aa_hg.JPG"
keywords: []
---

#  അഡ്വ: ഫാത്തിമ തഹിലിയക്ക് മേപ്പയൂര്‍ ടൗണില്‍ സ്വീകരണം നല്‍കും

> **Lead Summary:** മേപ്പയൂര്‍: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം നിയുക്ത എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയക്ക് മേപ്പയൂര്‍ ടൗണില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ക്കൂടി ഫാത്തിമ അഭിവാദ്യങ്ങളര്‍പ്പിച്ച് കടന്നുപോകും.

## Article Content

മേപ്പയൂര്‍: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം നിയുക്ത എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയക്ക് മേപ്പയൂര്‍ ടൗണില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ക്കൂടി ഫാത്തിമ അഭിവാദ്യങ്ങളര്‍പ്പിച്ച് കടന്നുപോകും.

മേപ്പയൂര്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗം ഡിസിസി സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, എം.കെ അബ്ദുറഹിമാന്‍, പറമ്പാട്ട് സുധാകരന്‍, കെ.എം കുഞ്ഞമ്മത് മദനി, ആന്തേരി ഗോപാലകൃഷ്ണന്‍, എം.എം അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358124/adv-fatima-tahilia-will-be-given-a-reception-in-meppayur-town)