---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു"
english_title: "Elderly man dies after being treated for injuries sustained in a car accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358154/elderly-man-dies-after-being-treated-for-injuries-sustained-in-a-car-accident"
published_at: "2026-05-08T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd9d2a59324_tyrrr.JPG"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

> **Lead Summary:** **പാലേരി**: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാറക്കടവ് ചെറിയ കുമ്പളം വാണിക പീടികയില്‍ കുഞ്ഞമ്മദ് ആണ് മരിച്ചത്.

## Article Content

**പാലേരി**: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാറക്കടവ് ചെറിയ കുമ്പളം വാണിക പീടികയില്‍ കുഞ്ഞമ്മദ് ആണ് മരിച്ചത്.

ചെറിയകുമ്പളം ടൗണില്‍ വെച്ച് ഇന്നലെ രാത്രി 7 മണിയോടുകൂടിയാണ് അപകടം. ചെറിയ കുമ്പളം ടൗണില്‍ നിന്നും അടുത്തുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കുഞ്ഞമ്മദ് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ കുറ്റ്യാടി ഭാഗത്തുനിന്നും വന്ന മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് കുഞ്ഞമ്മദ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ് കുഞ്ഞമ്മദിനെ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.45 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358154/elderly-man-dies-after-being-treated-for-injuries-sustained-in-a-car-accident)