---
title: "എഫ്‌ഐ ഇവന്റ്‌സ് അകം മ്യൂസിക്ക് ഷോ നാളെ ലുലു മാളില്‍"
english_title: "FI Events Akam Music Show tomorrow at Lulu Mall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358252/fi-events-akam-music-show-tomorrow-at-lulu-mall"
published_at: "2026-05-08T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe26cc15f0e_mom.JPG"
keywords: []
---

# എഫ്‌ഐ ഇവന്റ്‌സ് അകം മ്യൂസിക്ക് ഷോ നാളെ ലുലു മാളില്‍

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോടിന്റെ മണ്ണില്‍ സംഗീതത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ അകം മ്യൂസിക് ബാന്റ് ഒരുങ്ങി. യുവത്വത്തെയും പ്രായമായവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് അകം മ്യൂസിക് ബാന്റ് . പ്രമുഖ പിന്നണി ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ബാന്റിന് നേതൃത്വം നല്‍കുന്നത്.

## Article Content

**കോഴിക്കോട് : **കോഴിക്കോടിന്റെ മണ്ണില്‍ സംഗീതത്തിന്റെ തരംഗം സൃഷ്ടിക്കാന്‍ അകം മ്യൂസിക് ബാന്റ് ഒരുങ്ങി. യുവത്വത്തെയും പ്രായമായവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് അകം മ്യൂസിക് ബാന്റ് . പ്രമുഖ പിന്നണി ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ബാന്റിന് നേതൃത്വം നല്‍കുന്നത്.

കര്‍ണാടിക് സംഗീതവും റോക്കും ചേര്‍ന്ന് സംഗീതത്തിന്റെ ഒരു മാസ്മരികതയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ സൃഷ്ടിക്കുന്നത്. പ്രേഷകരെ ഈ സംഗീതത്തിന്റെ മാസ്മരികത കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്കായി ഒരുക്കുകയാണ് പ്രമുഖ ഇവന്റ് ഗ്രൂപ്പായ എഫ്.ഐ. ഇവന്റ്‌സ്. നാളെ വൈകീട്ട് 7 ന് മാങ്കാവ് ലുലുമാളിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സംഗീത വിരുന്ന് അരങ്ങേറുക. സിനിമാതാരവും കേരളം നെഞ്ചേറ്റിയ നിരവധി ഷോകളുടെ അണിയറ ശില്‍പ്പിയുമായ ഇടവേള ബാബുവാണ് ഷോ ഡയറക്ടര്‍.

പ്രുമുഖ ഇവന്റ് ഗ്രൂപ്പായ എഫ്.ഐ. ഇവന്റ്‌സാണ് കോഴിക്കോട് ആദ്യമായി അകം മ്യൂസിക് ഷോ ഒരുക്കുന്നത്. സംഗീതം സിരകളില്‍ ആവാഹിക്കുവാന്‍ പ്രായഭേദമന്യേ നിരവധി പേരാണ് ടിക്കറ്റുകള്‍ എടുത്ത് കാത്തിരിക്കുന്നത്. ശുദ്ധ സംഗീതത്തിന്റെ മനോഹാരിതയും റോക്കിന്റെ തരംഗവും ഒത്തു ചേരുമ്പോള്‍ കോഴിക്കോട് ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത വിസ്മയത്തിനാവും ലുലുമാള്‍ വേദിയാവുക. ടിക്കറ്റുകള്‍ ലുലു മാളില്‍ നിന്നും കോറണേഷന്‍ തിയ്യേറ്ററിന് സമീപത്തെ എഫ്.ഐ. ഇവന്റ്‌സ് ഓഫീസില്‍ നിന്നും ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358252/fi-events-akam-music-show-tomorrow-at-lulu-mall)