---
title: "വിലവര്‍ദ്ധനവ്; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Price hike; Traders and Industrialists Coordination Committee protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358306/price-hike-traders-and-industrialists-coordination-committee-protests"
published_at: "2026-05-09T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69febf8e6fb62_jjjjjjjj.JPG"
keywords: []
---

# വിലവര്‍ദ്ധനവ്; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **പേരാമ്പ്ര : **പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരീഫ് ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരീഫ് ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഒ.പി മുഹമ്മദ്, അഹമ്മദ് കോയ, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, അശ്വതി, ബാദുഷ അബ്ദുല്‍സലാം, മോഹനന്‍ മുളിയങ്ങല്‍, കുഞ്ഞിമൊയ്തീന്‍ ചെമ്പ്ര, രാജന്‍ കൂത്താളി, സന്ദീപന്‍ കോരങ്ങാണ്ടി, മുസ്തഫ, എന്‍.കെ മുഹമ്മദ് കിംഗ,് ഫിറാസ് കല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ ഒതിയോത്ത് സ്വാഗതവും മണ്ഡലം ട്രഷറര്‍ മനോജ് മുതുകാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358306/price-hike-traders-and-industrialists-coordination-committee-protests)