---
title: " അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: ഒ.എം.ആര്‍ പരീക്ഷ 17ന്"
english_title: "Akshaya Entrepreneur Election: OMR exam on 17th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358330/akshaya-entrepreneur-election-omr-exam-on-17th"
published_at: "2026-05-09T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed66d2ef42_lailu.JPG"
keywords: []
---

#  അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: ഒ.എം.ആര്‍ പരീക്ഷ 17ന്

> **Lead Summary:** **പേരാമ്പ്ര:** ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17ന് നടക്കും.

## Article Content

**പേരാമ്പ്ര:** ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17ന് നടക്കും.

ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷിച്ചവരില്‍ പ്രാഥമിക കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്‌ക്രീനിങ്ങിന് ശേഷം ഒ.എം.ആര്‍ പരീക്ഷക്ക് യോഗ്യത നേടിയവരുടെ വിശദാംശങ്ങള്‍ https://lbsedp.lbscentre.in/akshaya26/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.ഡി, ആക്‌സസ് കീ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സൈറ്റില്‍ പരിശോധിക്കാം.

അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. വിവരങ്ങള്‍ക്ക് എല്‍.ബി.എസിന്റെ ഹെല്‍പ്ലൈന്‍ (0471 2560311, 312), വാട്‌സ് ആപ് (9400923669) നമ്പറുകളിലോ lbscentre@gmail.com

എന്ന ഇ-മെയിലിലോ അക്ഷയ ജില്ലാ ഓഫീസ് (0495 2304775) നമ്പറിലോ, adpokzd.akshaya@kerala.gov.in

എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358330/akshaya-entrepreneur-election-omr-exam-on-17th)