---
title: "സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ സൗജന്യമായി ചായ "
english_title: "Free tea for visitors from now on"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358339/free-tea-for-visitors-from-now-on"
published_at: "2026-05-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed853ae6f2_frte.JPG"
keywords: []
---

# സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ സൗജന്യമായി ചായ 

> **Lead Summary:** **കൂത്താളി : **കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സന്ദര്‍ശകര്‍ക്കും സൗജന്യമായി ചായ നല്‍കി കൊണ്ടുള്ള മാതൃകാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

## Article Content

**കൂത്താളി : **കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സന്ദര്‍ശകര്‍ക്കും സൗജന്യമായി ചായ നല്‍കി കൊണ്ടുള്ള മാതൃകാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.കെ നമ്പ്യാരുടെ കുടുംബം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി സംഭാവന ചെയ്ത ടീ വെന്റിങ് മെഷിന്‍ പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ പി.വി.കെ നമ്പ്യാരുടെ മക്കളായ പി സോമന്‍, ചന്ദ്രന്‍ പുതിയോട്ടില്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, എ.സി. ബിജു, ജയചന്ദ്രന്‍ മൊകേരി, രാജന്‍ പുതിയേടത്ത്, ഇ. അമ്മത്, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം ഗോവിന്ദന്‍, സെക്രട്ടറി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358339/free-tea-for-visitors-from-now-on)