---
title: "ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്"
english_title: "Several injured in bus-lorry collision at velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358408/several-injured-in-bus-lorry-collision-at-velliyur"
published_at: "2026-05-09T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff0fa2ae19d_HGL.JPG"
keywords: []
---

# ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** **വെള്ളിയ്യൂര്‍: **വെള്ളിയ്യൂരില്‍ ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന കെഎല്‍ 56 കെ 2511 അജ്ഫാന്‍ ബസും കോഴിക്കോടേക്ക് പോകുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

## Article Content

**വെള്ളിയ്യൂര്‍: **വെള്ളിയ്യൂരില്‍ ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന കെഎല്‍ 56 കെ 2511 അജ്ഫാന്‍ ബസും കോഴിക്കോടേക്ക് പോകുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

 ബസ്സ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ക്യാബിനിന് അകത്ത് കുടുങ്ങിപ്പോകുകയും പോരാമ്പ്രയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി ക്യാബിന്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസില്‍ ഡ്രൈവറുടെ തൊട്ട് പിന്‍ സീറ്റില്‍ ഇരുന്ന സ്ത്രീയും ബസ്സില്‍ കുടുങ്ങിപോയിരുന്നു അവരെയും അരമണിക്കൂറോളം സമയമെടുത്താണ് ബസ് പൊളിച്ച് പുറത്തിറക്കിയത്. ബസ് ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനാല്‍ അത്ഭുത കരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358408/several-injured-in-bus-lorry-collision-at-velliyur)