---
title: "മധുവിധു തീരും മുമ്പേ മരണം കവര്‍ന്നെടുത്തത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യത്തെ"
english_title: "Death before the end of the honeymoon robs years of romantic fulfillment in janakikkad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35845/death-before-the-end-of-the-honeymoon-robs-years-of-romantic-fulfillment-in-janakikkad"
published_at: "2022-04-05T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b92c55ddb1_WATER MERK  NEW.JPG"
keywords: []
---

# മധുവിധു തീരും മുമ്പേ മരണം കവര്‍ന്നെടുത്തത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യത്തെ

> **Lead Summary:** **പേരാമ്പ്ര**: വര്‍ഷങ്ങളുടെ പ്രണയസാഫല്യത്തിനൊടുവില്‍ രജിലാല്‍ പ്രണയിനി കണികയ്ക്ക് താലി ചാര്‍ത്തി. നിരവധി എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്ത് അവര്‍ ഒന്നായപ്പോള്‍ ജാനകികാട്ടിലെ അരുവികളില്‍ നവവരന്‍ ഒഴുകി പോകുമ്പോള്‍ ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന വിവാഹ ജീവിതം മാത്രം.

## Article Content

**പേരാമ്പ്ര**: വര്‍ഷങ്ങളുടെ പ്രണയസാഫല്യത്തിനൊടുവില്‍ രജിലാല്‍ പ്രണയിനി കണികയ്ക്ക് താലി ചാര്‍ത്തി. നിരവധി എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്ത് അവര്‍ ഒന്നായപ്പോള്‍ ജാനകികാട്ടിലെ അരുവികളില്‍ നവവരന്‍ ഒഴുകി പോകുമ്പോള്‍ ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന വിവാഹ ജീവിതം മാത്രം.

ദൈവം തന്നെ ഒന്നാക്കി മധുവിധു തീരും മൂന്‍പേ ഒരാളെ തിരിച്ചെടുത്ത്ത് വിശ്വസിക്കനാവാതെ തേങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

കുറ്റ്യാടി പുഴയില്‍ കുളിക്കാനെത്തിയ നവദമ്പതികളില്‍ ഒഴുക്കില്‍ പ്പെട്ടു ഭര്‍ത്താവ് പാലേരി കന്നാട്ടിയിലെ കുളപ്പുറത്ത് രജിലാല്‍(28)ആണ് മരിച്ചത്. ഇവര്‍ ഇന്നലെ കാലത്ത് ജാനകിക്കാടിന് സമീപം കുറ്റ്യാടി പുഴയില്‍ ചവറം മൂഴി കുരിശ് പള്ളിക്ക് സമീപം എത്തിയതായിരുന്നു.

11 മണിയോടെയാണ് അപകടം നടന്നത്. രജിലാലും ഭാര്യ കണികയും ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്ത് റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന പണിക്കാരും നാട്ടുകാരും ഓടി എത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു.

കണികയെ പെട്ടന്ന് തന്നെ കരക്കെത്തിക്കാന്‍ കഴിഞ്ഞെങ്കിലും രജിലാലിനെ പതിനഞ്ച് മിനുട്ടോളം കഴിഞ്ഞ ശേഷമാണ് കണ്ടു കിട്ടിയത്. ഉടന്‍ പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു. സംഘത്തില്‍ നാലോളം പേര്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഭാഗത്ത് ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടാവുന്നത്.

ഇവിടെ മൂന്ന് ആള്‍ താഴ്ച്ചയുള്ള കയമുള്ളതായും നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം മാര്‍ച്ച് 14 ന് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനായി എത്തിയിരുന്നതായും പറയപ്പെടുന്നു.

ഇന്നലെ കാലത്ത് മീന്‍ തുള്ളിപാറയില്‍ ഫോട്ടോ എടുക്കുന്നതായി കണ്ടതായി പ്രദേശവാസി പറഞ്ഞു. അതിന് ശേഷമാവാം കുളിക്കുന്നതിനായി ഇറങ്ങിയതെന്നു കരുതുന്നു.

പുഴയുടെ മധ്യത്തിലൂടെയുള്ള പാറയിലൂടെ നടക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതായിരിക്കാമെന്നാണ് പരിസരവാസികളുടെ നിഗമനം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രജിലാലിന്റെ മൃതദേഹം പെരുവണ്ണാമൂഴി പൊലീസ് പോസ്റ്റ് മോര്‍ട്ടം നടത്തി.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടു വളപ്പില്‍ സംസ്‌കരിക്കും. കന്നാട്ടി കുളപ്പുറത്ത് കൃഷ്ണദാസ്(ജോത്സ്യന്‍ കുറ്റ്യാടി) ന്റെയും രജനിയുടെയും മകനാണ്. ഭാര്യ കണിക (നൃത്താധ്യാപിക) പാലേരി വടക്കുമ്പാട് സ്വദേശിനിയാണ്.

സഹോദരന്‍ രധുലാല്‍(ഗള്‍ഫ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35845/death-before-the-end-of-the-honeymoon-robs-years-of-romantic-fulfillment-in-janakikkad)