---
title: "ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 ഓളം പേര്‍ക്ക് പരുക്ക്"
english_title: "Around 36 people injured in bus-tanker lorry collision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358459/around-36-people-injured-in-bus-tanker-lorry-collision"
published_at: "2026-05-10T00:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff88550c15b_gtre.JPG"
keywords: []
---

# ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 ഓളം പേര്‍ക്ക് പരുക്ക്

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂരില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം ടാങ്കര്‍ ലോറി ഡ്രൈവര്‍ നിസാര്‍ വാണിമേല്‍ , ബസ് യാത്രക്കാരി സുമ കുറ്റ്യാടി എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ന് വെള്ളിയൂര്‍ കുടക്കല്‍ താഴെയായിരുന്നു അപകടം കോഴിക്കോട് നിന്നും പേരാമ്പ്രയിലേക്ക് വന്ന അജ്ഫാന്‍ ബസും പേരാമ്പ്രയില്‍ നിന്നും കോഴിക്കോടേക്ക് പോയ ടാങ്കര്‍ ലോറിയും തമ്മിലാണ് കുട്ടിയിടിച്ചത്. വെള്ളിയൂര്‍ കുടക്കന്‍ താഴെ ഇറക്കത്തില്‍ ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ലോറി വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും താഴെ വലിയ താഴ്ച്ചയിലുള്ള സ്ഥലം ആയതിനാല്‍ സാധിച്ചില്ല.

## Article Content

**പേരാമ്പ്ര: **വെള്ളിയൂരില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം ടാങ്കര്‍ ലോറി ഡ്രൈവര്‍ നിസാര്‍ വാണിമേല്‍ , ബസ് യാത്രക്കാരി സുമ കുറ്റ്യാടി എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ന് വെള്ളിയൂര്‍ കുടക്കല്‍ താഴെയായിരുന്നു അപകടം കോഴിക്കോട് നിന്നും പേരാമ്പ്രയിലേക്ക് വന്ന അജ്ഫാന്‍ ബസും പേരാമ്പ്രയില്‍ നിന്നും കോഴിക്കോടേക്ക് പോയ ടാങ്കര്‍ ലോറിയും തമ്മിലാണ് കുട്ടിയിടിച്ചത്. വെള്ളിയൂര്‍ കുടക്കന്‍ താഴെ ഇറക്കത്തില്‍ ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ലോറി വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും താഴെ വലിയ താഴ്ച്ചയിലുള്ള സ്ഥലം ആയതിനാല്‍ സാധിച്ചില്ല.

ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ ക്യാബിനും ബസിന്റെ മുന്‍ ഭാഗവും പൂര്‍ണമായി തകര്‍ന്നു. ബസ് ഡ്രൈവര്‍ പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. ടാങ്കര്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെയും ബസില്‍ ഡ്രൈവറുടെ പിന്‍ സീറ്റില്‍ കുടുങ്ങിയ യാത്രക്കാരിയെയും മണിക്കൂറുകള്‍ക്ക് ശേഷം പേരാമ്പ്ര ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ക്യാബിനുകള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

സാരമായി പരുക്കേറ്റ നിഷ (25) കോതോട്, ദില്‍ഷ (28) പെരുവണ്ണാമൂഴി, ബിന്ധ്യ (35) കുറ്റ്യാടി, ഫാത്തിമ മറഹബ (15) നടുവണ്ണൂര്‍, നസീറ (40), മുഹമ്മദ് അര്‍ഹം (10), മറിയം ഫിറോസ (19), ബസ് ഡ്രൈവര്‍ ആഷിദ് (34) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും മാനസ (64), നജ ഫാത്തിമ (21) കുന്നംേകാട്ട് തറേമല്‍ പേരാമ്പ്ര, അതുല്ല്യ (25), പ്രകാശന്‍ (55) അജിത്ത് മാജി (22) ഒറീസ, നിഖില്‍ (18) മാവുള്ള പറമ്പില്‍ പാറക്കടവ്,

പത്മിനി (68) കല്ലേരി കടലുണ്ടി, ആതിര (28) ആദകശ്ശേരി താഴെ നടുവണ്ണൂര്‍, ചന്ദ്രന്‍ (62) മുടപ്പിലോട്ട് പാലേരി, ഡോക്ടര്‍ കെ വിനോദ്, കെ.കെ വിജയന്‍ (79) പയ്യോളി, കീര്‍ത്തന (23), ലിബിന (35), അനുപ്രിയ (22) വാഴയില്‍ പാലേരി, ഗീത (49) മലയില്‍ മൂലാട്, രാജന്‍ (54) മലയില്‍ മൂലാട് എന്നിവരെയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളെജിലും ആദിലക്ഷ്മി (9) കോതോട്, നേഹ (15) കൂത്താളി, അശ്വതി (36) കൂത്താളി, ഹരിചന്ദന (24) എരവട്ടൂര്‍ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358459/around-36-people-injured-in-bus-tanker-lorry-collision)