---
title: " ബുള്ളറ്റ് ഡെലിവറി വാനില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "Bullet hits delivery van in accident; two injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358505/bullet-hits-delivery-van-in-accident-two-injured"
published_at: "2026-05-10T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00109c346b4_jiu.JPG"
keywords: []
---

#  ബുള്ളറ്റ് ഡെലിവറി വാനില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയൂരില്‍ ബുള്ളറ്റ് ഡെലിവറി വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ കീഴ്പ്പയ്യൂര്‍ സ്വദേശി ജിതിനും കൂടെയുണ്ടായിരുന്ന് ആള്‍ക്കുമാണ് പരിക്കേറ്റത്.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയൂരില്‍ ബുള്ളറ്റ് ഡെലിവറി വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ കീഴ്പ്പയ്യൂര്‍ സ്വദേശി ജിതിനും കൂടെയുണ്ടായിരുന്ന് ആള്‍ക്കുമാണ് പരിക്കേറ്റത്.

മേപ്പയൂര്‍ ഭാഗത്തുനിന്നും തെറ്റായ ദിശയില്‍ വന്ന ബുള്ളറ്റ് പേരാമ്പ്ര ഭാഗത്തു നിന്നും വരികയായിരുന്ന റാണി ഫുഡ് പ്രോഡക്റ്റിന്റെ ഡെലിവറി വാനില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358505/bullet-hits-delivery-van-in-accident-two-injured)