---
title: "പേരാമ്പ്രയിലേത് വര്‍ഗീയതക്കെതിരെയുള്ള വിധിയെഴുത്ത്: ഫാത്തിമ തഹിലിയ"
english_title: "The verdict in Perambra is against communalism: Fatima Tahilia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358548/the-verdict-in-perambra-is-against-communalism-fatima-tahilia"
published_at: "2026-05-10T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a003e77af7eb_KSSPA_1.JPG"
keywords: []
---

# പേരാമ്പ്രയിലേത് വര്‍ഗീയതക്കെതിരെയുള്ള വിധിയെഴുത്ത്: ഫാത്തിമ തഹിലിയ

> **Lead Summary:** **പേരാമ്പ്ര :** നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഫാത്തിമ തഹിലിയ എംഎല്‍എ ചങ്ങരോത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി.

## Article Content

**പേരാമ്പ്ര :** നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഫാത്തിമ തഹിലിയ എംഎല്‍എ ചങ്ങരോത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി.

കല്ലൂരില്‍ നിന്ന് ആരംഭിച്ച് പുറവൂര്‍, പാറക്കെട്ടില്‍, കൂനിയോട്, കുയിമ്പില്‍, പാറക്കടവ്, ചെറിയ കുമ്പളം, കൈതേരി മുക്ക്, തോട്ടത്താങ്കണ്ടി, ഇടിവെട്ടി,പാലേരി, കടിയങ്ങാട് പാലം എന്നിവിടങ്ങളിലെ സ്വീകരണ യോഗത്തില്‍ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

എല്‍ഡിഎഫ് നടത്തിയ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് യുഡിഎഫിന് വിജയിപ്പിച്ച പേരാമ്പ്രക്കാര്‍ കേരളത്തിന് ആകെ മാതൃകയായി എന്നും എംഎല്‍എ സൂചിപ്പിച്ചു.

യുഡിഎഫ് നേതാക്കളായ ആര്‍ കെ മുനീര്‍, ആനേരി നസീര്‍, വി.പി ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വാഹീദ പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, വിനോദന്‍ കല്ലൂര്‍, ശിഹാബ് കന്നാട്ടി, പുതുക്കോട്ട് രവീന്ദ്രന്‍, മൂസ കോത്തമ്പ്ര, അവള ഹമീദ്, എ പി അബ്ദുറഹ്‌മാന്‍, ഉബൈദ് വാഴയില്‍, ജിഷ്ണു കടിയങ്ങാട്, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358548/the-verdict-in-perambra-is-against-communalism-fatima-tahilia)