---
title: "ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ "
english_title: "Maitri Nagar Residence Association organizes one-day study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358692/maitri-nagar-residence-association-organizes-one-day-study-camp"
published_at: "2026-05-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0172db04746_kj.JPG"
keywords: []
---

# ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന 'വൈബ് 2k26 ' കുട്ടികള്‍ക്കായുള്ള ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

**മേപ്പയ്യൂര്‍: **മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന 'വൈബ് 2k26 ' കുട്ടികള്‍ക്കായുള്ള ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് പ്രസിഡന്റ് ടി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആറാം വാര്‍ഡ് അംഗം സുനിത ആച്ചിക്കുളങ്ങര മുഖ്യാതിഥിയായി. റസിഡന്‍സ് സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, ടി. വിജയന്‍, ഇ. വിശ്വനാഥന്‍, കെ. ശ്രീധരന്‍, വിജയന്‍ മയൂഖം, കെ. കാര്‍ത്തിക്, എന്‍.പി. പ്രശാന്ത് കുമാര്‍, എന്‍.പി. വിഷ്ണുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പിന് പ്രദീപ് മുദ്ര, അജീഷ് മുചുകുന്ന്, കെ.ടി. ജോര്‍ജ്ജ്, സനീഷ് വടകര എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് റസിഡന്‍സ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ എന്‍.പി. സന്തോഷ്, ഇ. അബ്ദുള്ള, സി.കെ. അബ്ദുള്‍ ഖാദര്‍, എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358692/maitri-nagar-residence-association-organizes-one-day-study-camp)