---
title: "സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized a free mega medical camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35873/organized-a-free-mega-medical-camp"
published_at: "2022-04-05T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bcf608a275_CAMPl1.JPG"
keywords: []
---

# സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** ഏക്കാട്ടൂര്‍** : ഏക്കാട്ടൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍ ആന്റ് ചാരിറ്റബിള്‍ സൊസെറ്റിയും അസറ്റ് പേരാമ്പ്രയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായി വെളളറംങ്കോട്ട് താഴെ സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. l

## Article Content

** ഏക്കാട്ടൂര്‍** : ഏക്കാട്ടൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍ ആന്റ് ചാരിറ്റബിള്‍ സൊസെറ്റിയും അസറ്റ് പേരാമ്പ്രയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായി വെളളറംങ്കോട്ട് താഴെ സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. l

ഡോക്ടര്‍ ആര്‍.കെ. മുഹമ്മദ് അഷ്‌റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

സാജീദ് അഹമ്മദ് ഏക്കാട്ടുര്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, കെ. അഷറഫ്, ടി. മുത്തു കൃഷ്ണന്‍, അനസ് കാരയാട്, അമ്മത് പൊയിലങ്ങല്‍, കെ.കെ, കോയക്കുട്ടി, അമ്മത് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു.

ആസ്റ്റര്‍ മിംസ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു വിവിധ ടെസ്റ്റുകളും മരുന്ന് വിതരണവും നടത്തി. ആവശ്യമുള്ളവര്‍ക്ക് ആസ്റ്റര്‍ മിംസ് തുടര്‍ ചികിത്സയും നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35873/organized-a-free-mega-medical-camp)