---
title: "ഹസ്ത ഗാന്ധി ഫെസ്റ്റ് ഒക്ടോബര്‍ മാസം പേരാമ്പ്രയില്‍ "
english_title: "Hasta Gandhi Fest in Perambra in October"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358730/hasta-gandhi-fest-in-perambra-in-october"
published_at: "2026-05-11T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018d561aaa0_YTUT.JPG"
keywords: []
---

# ഹസ്ത ഗാന്ധി ഫെസ്റ്റ് ഒക്ടോബര്‍ മാസം പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗാന്ധി ഫെസ്റ്റ് ഒക്ടോബര്‍ 1,2,3. തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ക്ലാസുകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, എക്‌സിബിഷന്‍, അഭിമുഖം, സിനിമാ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗാന്ധിയന്‍ ചിന്തകള്‍ പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.

## Article Content

**പേരാമ്പ്ര: **ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗാന്ധി ഫെസ്റ്റ് ഒക്ടോബര്‍ 1,2,3. തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ക്ലാസുകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, എക്‌സിബിഷന്‍, അഭിമുഖം, സിനിമാ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗാന്ധിയന്‍ ചിന്തകള്‍ പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.

മന്ത്രിമാര്‍ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ഗാന്ധിയന്‍ ചിന്തകര്‍, പ്രഭാഷകര്‍, മറ്റു പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ, തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഇ.വി രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അതില്‍ മുണ്ടിയത്ത്, വേലായുധന്‍ കീഴരിയൂര്‍, ഒ.എം രാജന്‍, കെ അഷ്‌റഫ്, സുരേഷ് വാളൂര്‍, വി.വി ദിനേശന്‍, പിഎം പ്രകാശന്‍, പി.സി കുഞ്ഞമ്മദ്, സതീശന്‍ നീലാംബരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358730/hasta-gandhi-fest-in-perambra-in-october)