---
title: "ചുഴലിക്കാറ്റില്‍ വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടം"
english_title: "Cyclone causes widespread damage in various places"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358814/cyclone-causes-widespread-damage-in-various-places"
published_at: "2026-05-12T00:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a022469c1a17_rtr.JPG"
keywords: []
---

# ചുഴലിക്കാറ്റില്‍ വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടം

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകിട്ട് 3 മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം.

## Article Content

**പേരാമ്പ്ര: **കൂത്താളി, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകിട്ട് 3 മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം.

കൂത്താളി പഞ്ചായത്തിലെ പാറാട്ടുപാറയില്‍ നടുപറമ്പില്‍ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ വീടിന് മുകളിലും പേരാമ്പ്ര പടിഞ്ഞാറെ ചീക്കിലോട്ട് സുധ എന്നിവരുടെ വീടിനുമുകളിലും മരം മുറിഞ്ഞുവീണു. പേരാമ്പ്ര ബൈപ്പാസ് റോഡില്‍ ശക്തമായ കാറ്റില്‍ മരം മുറിഞ്ഞു വീണത് ഏറെനേരം ഗതാഗത തടസ്സം ഉണ്ടാക്കി. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബൈജു നിഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ ജിനേഷ്, വിജീഷ്, ജിഷാദ്, രജീഷ്, അഭിലജപത് ലാല്‍, വിജേഷ്, ഹൃതിന്‍, അജേഷ് എന്നിവരും ഹോം ഗാര്‍ഡ് മാരായ ബാലകൃഷ്ണന്‍, അജീഷ് എന്നിവരും വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358814/cyclone-causes-widespread-damage-in-various-places)