---
title: "അങ്കണവാടി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം."
english_title: "The love and respect of the country for Anganwadi teachers."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358890/the-love-and-respect-of-the-country-for-anganwadi-teachers"
published_at: "2026-05-12T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02cd1b55faf_Untitled-1_copy.JPG"
keywords: []
---

# അങ്കണവാടി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം.

> **Lead Summary:** **ചെറുവണ്ണൂര്‍:** അങ്കണവാടി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം. അയോല്‍പ്പടി അങ്കണവാടിയില്‍ നിന്നും 44 വര്‍ഷത്തെ സ്തുത്യര്‍ഹ മായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക കെ.പി മാലതിക്കാണ് പൗരാവലി ഗംഭീരമായ സ്‌നേഹാദരം നല്‍കിയത്.

## Article Content

**ചെറുവണ്ണൂര്‍:** അങ്കണവാടി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം. അയോല്‍പ്പടി അങ്കണവാടിയില്‍ നിന്നും 44 വര്‍ഷത്തെ സ്തുത്യര്‍ഹ മായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക കെ.പി മാലതിക്കാണ് പൗരാവലി ഗംഭീരമായ സ്‌നേഹാദരം നല്‍കിയത്.

നിറവ് 2026 എന്ന പേരില്‍ നടത്തിയ യാത്രയയപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ മലയില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെ ചടങ്ങില്‍ വെച്ച് അനുമോദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ആദില നീബ്രാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേര്‍ഴ്‌സണ്‍ ടി.എം ജംഷിദ, വി. ദാമോദരന്‍, ടി.പി. നാരായണന്‍, പി .സി നിഷ, പി.കെ .മൊയ്തീന്‍, ജയ്കിഷ് എടത്തില്‍, ശശി പൈതോത്ത്, എ.ബാലകൃഷ്ണന്‍, എന്‍ .കെ .പ്രേമന്‍, വി.കുഞ്ഞിക്കളപ്പന്‍, കെ .പി .മാലതി, എം.കെ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് അങ്കണവാടി വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും,രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358890/the-love-and-respect-of-the-country-for-anganwadi-teachers)