---
title: "പേരാമ്പ്രയില്‍ എംഎസ്എഫ് ധാര ക്യാമ്പയിന് തുടക്കമായി"
english_title: "MSF Dhara campaign begins in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358901/msf-dhara-campaign-begins-in-perambra"
published_at: "2026-05-12T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02d72001d8f_2_0000_ATTACH__copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ എംഎസ്എഫ് ധാര ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ധാര സംഘടന ശാക്തീകരണ ക്യാമ്പയിന് തുടക്കമായി. വേരുകളില്‍ നിന്ന് ശിഖരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന ധാര സംഘടന ശാക്തീകരണ ക്യാമ്പയിന്‍ വാല്യക്കോട് വെച്ച് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ധാര സംഘടന ശാക്തീകരണ ക്യാമ്പയിന് തുടക്കമായി. വേരുകളില്‍ നിന്ന് ശിഖരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന ധാര സംഘടന ശാക്തീകരണ ക്യാമ്പയിന്‍ വാല്യക്കോട് വെച്ച് തുടക്കം കുറിച്ചു.

ചടങ്ങ് സംസ്ഥാന എംഎസ്എഫ് വൈസ് പ്രസിഡന്റ് കെ.ടി റഊഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിംങ് കണ്‍വീനര്‍ ആസിഫ് കലാം മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂര്‍ വാല്യക്കോട്, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, അന്‍സില്‍ കീഴരിയൂര്‍, റഫീക്ക് എരവത്ത്, റഷീദ് കുന്നുമ്മല്‍, മുനീര്‍ നൊച്ചാട്, ആഷിഖ് പുല്ല്യോട്ട്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, മിഖ്ദാദ് പുറവൂര്, ബാസിത്ത് എടവരാട്, മുഹമ്മദ് ഷാ, മുഹമ്മദ് നിഷാം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358901/msf-dhara-campaign-begins-in-perambra)