---
title: " വാല്യക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു"
english_title: "The consecration day was celebrated at the Mahavishnu Temple in Valyacode."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358909/the-consecration-day-was-celebrated-at-the-mahavishnu-temple-in-valyacode"
published_at: "2026-05-12T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02dda82eb9b_KSSPA_1.JPG"
keywords: []
---

#  വാല്യക്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇരുപതാമത് പ്രതിഷ്ഠാദിനം ആഘോഷിച്ചു .

## Article Content

**പേരാമ്പ്ര: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇരുപതാമത് പ്രതിഷ്ഠാദിനം ആഘോഷിച്ചു .

ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കലവറനിറയ്ക്കല്‍ ഘോഷയാത്ര, ഗണപതിഹോമം, ഭഗവതിസേവ, ഗാനോത്സവം, നൃത്തരാവ്, രാധാമാധവം ഭജന്‍സ്, നിര്‍മ്മാല്യദര്‍ശനം, ശ്രീഭൂതബലി, കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, തൃക്കുറ്റിശേരി ശിവശങ്കര മാരാരും കാഞ്ഞിലശേരി വിഷ്ണു പ്രസാദും അവതരിപ്പിച്ച ഇരട്ടതായമ്പക എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358909/the-consecration-day-was-celebrated-at-the-mahavishnu-temple-in-valyacode)