---
title: "പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്ര ഉപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Agricultural machinery and equipment were distributed to paddy field committees."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359149/agricultural-machinery-and-equipment-were-distributed-to-paddy-field-committees"
published_at: "2026-05-13T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04424b2b621_Untitled-1_copy.JPG"
keywords: []
---

# പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്ര ഉപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്തും, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്ര ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്തും, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പാടശേഖര സമിതികള്‍ക്ക് കാര്‍ഷിക യന്ത്ര ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഏകദേശം മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവഴിച്ചു പാട ശേഖരങ്ങള്‍ക്കായി ടില്ലര്‍, വീഡ് കട്ടര്‍, പവര്‍ സ്പ്രയര്‍, വിന്നോവര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങളാണ് പദ്ധയില്‍ വിതരണം ചെയ്തത്. വാളൂര്‍ ചാലിക്കുഴി താഴെ വച്ച് നടത്തിയ പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി നിര്‍വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജിജോ ജോസഫ് ടി ജെ പദ്ധതി വിശദീകരണം നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി ബാബുരാജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത മലയില്‍, പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അഞ്ജലി ഹരി, കാര്‍ഷിക വികസന സമിതി അംഗം കുഞ്ഞി മൊയ്തി പരപ്പൂര്, കുറുങ്ങോട്ടിടത്തില്‍ കരിങ്ങാറ്റിക്കല്‍ താഴെ പാടശേഖര സമിതി പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, സി.ടി ബീരാന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തംഗം എസ് കെ അസൈനാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാളൂര്‍ പാടശേഖരസമിതി സെക്രട്ടറി മുഹമ്മദ് നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ആത്മ പദ്ധതിയില്‍ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത കാര്‍ഷിക യന്ത്രങ്ങളുടെ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. കേരള കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ കൂത്താളിയാണ് പരിശീലന പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359149/agricultural-machinery-and-equipment-were-distributed-to-paddy-field-committees)