---
title: "എലങ്കമലില്‍ പച്ചക്കറി കൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു"
english_title: "Vegetable Cultivation Harvest Festival was organized at Elangamal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35916/vegetable-cultivation-harvest-festival-was-organized-at-elangamal"
published_at: "2022-04-05T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bfc2e17ef6_KRISHI1.jpg"
keywords: []
---

# എലങ്കമലില്‍ പച്ചക്കറി കൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍** : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ ദിശാ കര്‍ഷക ഗ്രൂപ്പ് എലങ്കമലില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സുജ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍** : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ ദിശാ കര്‍ഷക ഗ്രൂപ്പ് എലങ്കമലില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സുജ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലയില്‍ തന്നെ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചെറിയ ഉള്ളി കൃഷി കൂടാതെ പാവല്‍, വെണ്ട, വള്ളിപ്പയര്‍, ചീര, ഇളവന്‍, തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ അത്യുല്‍പ്പാദന ശേഷിയുള്ള മികച്ച ഇനങ്ങളുടെ പ്രദര്‍ശന കൃഷിയാണ് സംഘടിപ്പിച്ചത്.

ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് മികച്ച വിപണി ഉറപ്പാണെന്ന് ഈ കൃഷിയിലൂടെ കര്‍ഷകര്‍ തെളിയിച്ചു.

കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. പി.എസ്. മനോജ്, കെ.എം. സക്കീന എന്നിവര്‍ പ്രസംഗിച്ചു. മുപ്പതോളം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35916/vegetable-cultivation-harvest-festival-was-organized-at-elangamal)