---
title: "ഐഎന്‍ടിയുസി നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി"
english_title: "Complaint that an explosive device was thrown at the house of an INTUC leader"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359169/complaint-that-an-explosive-device-was-thrown-at-the-house-of-an-intuc-leader"
published_at: "2026-05-13T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a044e223bed8_pioster.JPG"
keywords: []
---

# ഐഎന്‍ടിയുസി നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ ഐഎന്‍ടിയുസി നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണിയുടെ കോടേരിച്ചാലിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്്. ഇന്നലെ രാത്രി 10.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്ന വഴിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ ഐഎന്‍ടിയുസി നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണിയുടെ കോടേരിച്ചാലിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്്. ഇന്നലെ രാത്രി 10.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്ന വഴിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

വീടിന് കേടുപാടോ ആളുകള്‍ക്ക് പരുക്കോ ഉണ്ടായിട്ടില്ല. ബൈക്കില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായും തൊട്ട് പിന്നാലെ മറ്റൊരു സ്‌ക്കൂട്ടറും എത്തിയതായും മനോജ് പറഞ്ഞു. ഈ സമയം വീടിന്‍െ വരാന്തയില്‍ മനോജിന്റെ മകന്‍ ഇരിക്കുന്നുണ്ടായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹി മനോജ് എടാണിയുടെ വീടിന് നേരേയുണ്ടായ സ്‌ഫോടക വസ്തു അക്രമണത്തില്‍ ഐഎന്‍ടിയുസി ഓട്ടോ സെക്ഷന്‍ചേനോളി റോഡ് കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. രഞ്ജിത്ത് തുമ്പക്കണ്ടി അധ്യക്ഷത വഹിച്ചു. ആര്‍.എം സന്തോഷ്, വിജേഷ് കണ്ണമ്പത്ത് ചാലില്‍, രാജന്‍ കോമളം, ലിജേഷ് മാക്കുഴി, പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359169/complaint-that-an-explosive-device-was-thrown-at-the-house-of-an-intuc-leader)