---
title: "ഡിജിറ്റല്‍ സര്‍വ്വേക്കായി പോയ ഏഴംഗ സംഘം കാട്ടില്‍ കുടുങ്ങി "
english_title: "A seven-member team that went for a digital survey got stuck in the forest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359255/a-seven-member-team-that-went-for-a-digital-survey-got-stuck-in-the-forest"
published_at: "2026-05-14T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0539d21d63a_frttt.JPG"
keywords: []
---

# ഡിജിറ്റല്‍ സര്‍വ്വേക്കായി പോയ ഏഴംഗ സംഘം കാട്ടില്‍ കുടുങ്ങി 

> **Lead Summary:** **പേരാമ്പ്ര:** ഡിജിറ്റല്‍ സര്‍വ്വേക്കായി പോയ ഏഴംഗ സംഘം പൂഴിത്തോട് ഭാഗത്ത് കാട്ടില്‍ കുടുങ്ങി. നാല് സര്‍വ്വയര്‍ മാരും മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാരും അടങ്ങുന്ന സ്ഥലം കരിങ്കണ്ണി വഴിയാണ് പോയത്. സര്‍വ്വെയര്‍മാരായ അരുണ്‍ ഭരത്, പ്രശാന്ത്, അഖില്‍, ഫോറസ്റ്റ് വാച്ചര്‍മാരായ രവി, ബാലന്‍, ഷാരോണ്‍ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

## Article Content

**പേരാമ്പ്ര:** ഡിജിറ്റല്‍ സര്‍വ്വേക്കായി പോയ ഏഴംഗ സംഘം പൂഴിത്തോട് ഭാഗത്ത് കാട്ടില്‍ കുടുങ്ങി. നാല് സര്‍വ്വയര്‍ മാരും മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാരും അടങ്ങുന്ന സ്ഥലം കരിങ്കണ്ണി വഴിയാണ് പോയത്. സര്‍വ്വെയര്‍മാരായ അരുണ്‍ ഭരത്, പ്രശാന്ത്, അഖില്‍, ഫോറസ്റ്റ് വാച്ചര്‍മാരായ രവി, ബാലന്‍, ഷാരോണ്‍ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

വൈകീട്ട് സമയം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് വഴിതെറ്റി കാട്ടില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്കാണ് വൈകീട്ട് തിരികെ എത്തേണ്ടിയിരുന്നത്. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രിയില്‍ തിരച്ചില്‍ നിര്‍ത്തി ഇന്ന് രാവിലെ വനം വകുപ്പിലെ കൂടുതല്‍ സംഘങ്ങള്‍ എത്തി തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. കരിങ്കണ്ണി, കക്കയം, വയനാട് ഭാഗത്ത് നിന്ന് മൂന്ന് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത് .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359255/a-seven-member-team-that-went-for-a-digital-survey-got-stuck-in-the-forest)