---
title: "മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിനര്‍ഹനായ ഷംസുദ്ദീന്‍ പാലേരിയെ ആദരിച്ചു"
english_title: "Shamsuddin Paleri, who was awarded the Sevanasree Award for the best social worker, was honored."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359309/shamsuddin-paleri-who-was-awarded-the-sevanasree-award-for-the-best-social-worker-was-honored"
published_at: "2026-05-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0563e0313fd_Untitled-1_copy.JPG"
keywords: []
---

# മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിനര്‍ഹനായ ഷംസുദ്ദീന്‍ പാലേരിയെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര: ** തകഴി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിനര്‍ഹനായ ഷംസുദ്ദീന്‍ പാലേരിയെ ഓയിസ്‌ക ഇന്റര്‍ നാഷണല്‍ പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: ** തകഴി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിനര്‍ഹനായ ഷംസുദ്ദീന്‍ പാലേരിയെ ഓയിസ്‌ക ഇന്റര്‍ നാഷണല്‍ പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

ഓയിസ്‌ക ഓഫീസില്‍ വെച്ച് നടത്തിയ ചടങ്ങ് കോഴിക്കോട് ഓയിസ്‌ക ചാപ്റ്ററിന്റെ സൗത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് വി.പി.ശശി കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പേരാമ്പ്ര ഓയിസ്‌ക ചാപ്റ്ററിന്റെ സെക്ക്രട്ടറി അബ്ദുള്ള പുനത്തില്‍ മൊമെന്റോ നല്കി.

പേരാമ്പ്ര ഓയിസ്‌ക ചാപ്റ്ററിന്റെ പ്രിസിഡണ്ട് ഡോ. സനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മൂസ്സ നടുക്കണ്ടി, വൈ.എം.റഷീദ്, പ്രശാന്ത്, എന്‍.എം നാരായണന്‍, ഷദ്ദീന്‍ പാലേരി തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ എം.എം.രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359309/shamsuddin-paleri-who-was-awarded-the-sevanasree-award-for-the-best-social-worker-was-honored)