---
title: "വയോജന മെഡിക്കല്‍ ക്യാംപിന് നേരെ അക്രമണം"
english_title: "Attack on elderly medical camp."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359317/attack-on-elderly-medical-camp"
published_at: "2026-05-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0569d84ccb2_Untitled-1_copy.JPG"
keywords: []
---

# വയോജന മെഡിക്കല്‍ ക്യാംപിന് നേരെ അക്രമണം

> **Lead Summary:** **പേരാമ്പ്ര:** വയോജന മെഡിക്കല്‍ ക്യാംപിന് നേരെ മണ്ണു മാഫിയയുടെ അക്രമണം. 7 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ അഞ്ചാം വാര്‍ഡില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് മണ്ണ് മാഫിയ ആക്രമിച്ചത്.

## Article Content

**പേരാമ്പ്ര:** വയോജന മെഡിക്കല്‍ ക്യാംപിന് നേരെ മണ്ണു മാഫിയയുടെ അക്രമണം. 7 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ അഞ്ചാം വാര്‍ഡില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് മണ്ണ് മാഫിയ ആക്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മെഡിക്കല്‍ ക്യാംപില്‍ വയോജനങ്ങളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്തിരുന്നു. ക്യാംപിന് ബുദ്ധിമുട്ടാകുന്ന രൂപത്തില്‍ തൊട്ടടുത്ത് അനധികൃതമായി നടത്തിയ മണ്ണെടുപ്പ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടതില്‍ കലി പൂണ്ട മണ്ണു മാഫിയ സംഘം അക്രമം നടത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വി.കെ.ഷിനാസ്, മരുതോറ മുഹമ്മദലി എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളെജിലും ,ഹാരിസ് കോരങ്കണ്ടി, ഇക്ബാല്‍, നൗഫല്‍ മലപ്പാടിക്കണ്ടി, ആയിഷ നീലോത്ത് മീത്തല്‍, പി.സിനാന്‍ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു.

പേരാമ്പ്രയിലെ തണ്ണീര്‍ത്തടങ്ങളും മറ്റും അനധികൃതമായി മണ്ണിട്ട് നികത്തുന്നത് ഇവരുടെ നേതൃത്വത്തില്‍ പതിവായിരുന്നു. ഇതിനെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359317/attack-on-elderly-medical-camp)