---
title: "ആവടുക്ക എല്‍പി സ്‌ക്കൂളില്‍ എല്‍എസ്എസ് വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the LSS winners at Avatukka LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35937/congratulations-to-the-lss-winners-at-autukka-lp-school"
published_at: "2022-04-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c1045be127_AUDUKKA.jpg"
keywords: []
---

# ആവടുക്ക എല്‍പി സ്‌ക്കൂളില്‍ എല്‍എസ്എസ് വിജയികളെ അനുമോദിച്ചു

> **Lead Summary:** **പന്തിരിക്കര:** 2020-21 അധ്യായന വര്‍ഷത്തില്‍ ആവടുക്ക എല്‍പി സ്‌ക്കൂളില്‍ നിന്ന് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**പന്തിരിക്കര:** 2020-21 അധ്യായന വര്‍ഷത്തില്‍ ആവടുക്ക എല്‍പി സ്‌ക്കൂളില്‍ നിന്ന് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എല്‍എസ്എസ് വിജയികളായ എസ്. വൈഗ, എം. കാശിക, പി.കെ. പാര്‍ത്ഥിവ് എന്നീ കുട്ടികളെ സ്‌ക്കൂള്‍ പിടിഎ യുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം ടി.കെ ശൈലജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗിരീഷ് തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്നൂറ്റന്‍കണ്ടി രാഘവകുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റ്, മുന്നൂറ്റന്‍കണ്ടി മീനാക്ഷി അമ്മ സ്മാരക എന്‍ഡോവ്‌മെന്റ്, കുരിക്കള്‍ മഠത്തില്‍ ഗോപാലന്‍ നായര്‍ സ്മാരക എന്‍ഡോവ്‌മെന്റ്, തച്ചാംപൊയില്‍ അച്ചുതന്‍ നമ്പ്യര്‍ സ്മാരക ക്യാഷ് അവാര്‍ഡ്, സ്‌ക്കുള്‍ സ്റ്റാഫ് കൗണ്‍സില്‍ വക ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

സ്‌കൂള്‍ മുന്‍ മാനേജര്‍ സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി, അബ്ദുള്ള തൂണേരിക്കണ്ടി, സരിത വിനോദ്, പി, സുധീര്‍, വി. രശ്മി, സി.കെ. ജമാലുദ്ദീന്‍, സ്മിത, കെ.സി. സൗമ്യ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ സ്‌ക്കൂള്‍ പ്രധാനധ്യാപിക പി. രാധ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35937/congratulations-to-the-lss-winners-at-autukka-lp-school)