---
title: "പേരാമ്പ്ര ടൗണ്‍ ഹാളിലെ ശുചിമുറി സാമൂഹിക ദ്രോഹികള്‍ തകര്‍ത്തതായി പരാതി"
english_title: "Complaint that social miscreants vandalized the toilet at Perambra Town Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359432/complaint-that-social-miscreants-vandalized-the-toilet-at-perambra-town-hall"
published_at: "2026-05-14T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05dd381be1a_jjjjjjjjjjjjjjjj.JPG"
keywords: []
---

# പേരാമ്പ്ര ടൗണ്‍ ഹാളിലെ ശുചിമുറി സാമൂഹിക ദ്രോഹികള്‍ തകര്‍ത്തതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ടൗണ്‍ ഹാളിലെ ശുചിമുറി സാമൂഹിക ദ്രോഹികള്‍ തകര്‍ത്തതായി പരാതി. താഴത്തെയും മുകളിലെ നിലയിലുമായി നിരവധി ശുചിമുറികളുടെ വാതിലുകള്‍ പൂര്‍ണമായി അടിച്ചു തകര്‍ത്ത നിലയിലാണ്. മുകള്‍ നിലയിലെ ശുചിമുറിയിലെ ക്ലോസറ്റിന്‍ ഫ്‌ലഷുകളും തകര്‍ന്നിട്ടുണ്ട്. കുറച്ചു കാലം മുന്‍പ് പുതുക്കി പണിത ടൗണ്‍ഹാളിന്റെ ശുചിമുറിയുടെ വാതിലുകളാണ് പൂര്‍ണമായി അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന കല്യാണത്തിന് എത്തിയവരാണ് രാത്രി വാതിലുകള്‍ തകര്‍ത്തതെന്നും പറയുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ടൗണ്‍ ഹാളിലെ ശുചിമുറി സാമൂഹിക ദ്രോഹികള്‍ തകര്‍ത്തതായി പരാതി. താഴത്തെയും മുകളിലെ നിലയിലുമായി നിരവധി ശുചിമുറികളുടെ വാതിലുകള്‍ പൂര്‍ണമായി അടിച്ചു തകര്‍ത്ത നിലയിലാണ്. മുകള്‍ നിലയിലെ ശുചിമുറിയിലെ ക്ലോസറ്റിന്‍ ഫ്‌ലഷുകളും തകര്‍ന്നിട്ടുണ്ട്. കുറച്ചു കാലം മുന്‍പ് പുതുക്കി പണിത ടൗണ്‍ഹാളിന്റെ ശുചിമുറിയുടെ വാതിലുകളാണ് പൂര്‍ണമായി അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന കല്യാണത്തിന് എത്തിയവരാണ് രാത്രി വാതിലുകള്‍ തകര്‍ത്തതെന്നും പറയുന്നു.

ശുചിമുറി വ്യത്തിയാക്കാന്‍ എത്തിയ ജോലിക്കാരാണ് സംഭവം ആദ്യം കണ്ടത്. അവര്‍ പഞ്ചായത്തില്‍ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. പേരാമ്പ്ര പഞ്ചായത്ത് ടൗണ്‍ ഹാള്‍ നേരത്തെ സ്വകാര്യ വ്യക്തികള്‍ ലേലത്തില്‍ എടുത്ത് നടത്തുകയായിരുന്നു. എന്നാല്‍ ഭരണ മാറ്റം വന്നപ്പോള്‍ പഞ്ചായത്ത് നേരിട്ട് നടത്തുന്ന അവസ്ഥയാണ്. ഇതിന്റെ പ്രതിഷേധവും അക്രമത്തിനു പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359432/complaint-that-social-miscreants-vandalized-the-toilet-at-perambra-town-hall)