---
title: "കനത്ത ഇടിമിന്നലില്‍ തൊഴുത്തില്‍ കെട്ടിയ പശു മിന്നലേറ്റ് ചത്തു"
english_title: "A cow tied to a barn during a severe thunderstorm was struck and killed by lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359449/a-cow-tied-to-a-barn-during-a-severe-thunderstorm-was-struck-and-killed-by-lightning"
published_at: "2026-05-14T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05fb11960d4_ggggggggggggg.JPG"
keywords: []
---

# കനത്ത ഇടിമിന്നലില്‍ തൊഴുത്തില്‍ കെട്ടിയ പശു മിന്നലേറ്റ് ചത്തു

> **Lead Summary:** **മുയിപ്പോത്ത് : **കനത്ത ഇടിമിന്നലില്‍ പശു മിന്നലേറ്റ് ചത്തു. വൈകിട്ട് നാലുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂര്യംകുന്നുമ്മല്‍ കുഞ്ഞികണാരന്റെ തൊഴുത്തില്‍ കെട്ടിയ പശു മിന്നലേറ്റ് ചത്തത്. പ്രദേശത്ത് ഇന്ന് വൈകിട്ട് മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ചുഴലി കാറ്റും രൂപപ്പെട്ടിരുന്നു.

## Article Content

**മുയിപ്പോത്ത് : **കനത്ത ഇടിമിന്നലില്‍ പശു മിന്നലേറ്റ് ചത്തു. വൈകിട്ട് നാലുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂര്യംകുന്നുമ്മല്‍ കുഞ്ഞികണാരന്റെ തൊഴുത്തില്‍ കെട്ടിയ പശു മിന്നലേറ്റ് ചത്തത്. പ്രദേശത്ത് ഇന്ന് വൈകിട്ട് മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ചുഴലി കാറ്റും രൂപപ്പെട്ടിരുന്നു.

നിരവധി മരങ്ങള്‍ കടപുഴകി. ഇതോടെ ഈ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറിലായി. പടിഞ്ഞാറക്കര, മീശമുക്ക്, തെക്കുംമുറി, കോട്ടച്ചാല്‍ ഭാഗങ്ങളിലാണ് മഴകെടുതി ഉണ്ടായിട്ടുള്ളത്. കെഎസ്ഇബി ജീവനക്കാര്‍ കഠിന പ്രയത്‌നം നടത്തിയതിനാല്‍ രാത്രിയോടെ മിക്ക മേഖലകളിലും വൈദ്യുത ബന്ധം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359449/a-cow-tied-to-a-barn-during-a-severe-thunderstorm-was-struck-and-killed-by-lightning)