---
title: "ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു "
english_title: "Trees fell due to heavy rain and wind at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359512/trees-fell-due-to-heavy-rain-and-wind-at-perambra"
published_at: "2026-05-15T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06a9c1d4bcd_ma.JPG"
keywords: []
---

# ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു 

> **Lead Summary:** **പേരാമ്പ്ര: **ഇന്നലെ വൈകുന്നേരം ആവള പള്ളിയത്ത് ഭാഗത്ത് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗുളികപ്പുഴ പാലത്തിന് സമീപം കൂറ്റന്‍ മരം റോഡിന് കുറുകെ മറിഞ്ഞുവീണത് ഏറെനേരം ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.

## Article Content

**പേരാമ്പ്ര: **ഇന്നലെ വൈകുന്നേരം ആവള പള്ളിയത്ത് ഭാഗത്ത് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗുളികപ്പുഴ പാലത്തിന് സമീപം കൂറ്റന്‍ മരം റോഡിന് കുറുകെ മറിഞ്ഞുവീണത് ഏറെനേരം ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, അരുണ്‍ പ്രസാദ്, വിപിന്‍, ആരാദ് കുമാര്‍, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359512/trees-fell-due-to-heavy-rain-and-wind-at-perambra)