---
title: "വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ കൃഷി കൃഷിനാശം"
english_title: "Heavy crop damage caused by cyclone at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359527/heavy-crop-damage-caused-by-cyclone-at-perambra"
published_at: "2026-05-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b709da90e_mm.JPG"
keywords: []
---

# വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ കൃഷി കൃഷിനാശം

> **Lead Summary:** **പേരാമ്പ്ര:** വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ കൃഷി കൃഷിനാശം. ഇന്നലെ വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറക്കര പ്രാണിമുണ്ടക്കല്‍ ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിലാണ് വ്യാപക കൃഷി നാശമുണ്ടായത്. കാര്‍ഷിക വിളകള്‍ക്കും മറ്റും വലിയ നാശനഷ്ടമുണ്ടായി കൂടാതെ മരങ്ങള്‍ മുറിഞ്ഞുവീണു.

## Article Content

**പേരാമ്പ്ര:** വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ കൃഷി കൃഷിനാശം. ഇന്നലെ വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറക്കര പ്രാണിമുണ്ടക്കല്‍ ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിലാണ് വ്യാപക കൃഷി നാശമുണ്ടായത്. കാര്‍ഷിക വിളകള്‍ക്കും മറ്റും വലിയ നാശനഷ്ടമുണ്ടായി കൂടാതെ മരങ്ങള്‍ മുറിഞ്ഞുവീണു.

നൂറുകണക്കിന് നേന്ദ്രവാഴകളും, മറ്റിനം വാഴകളും ഒടിഞ്ഞുവീണു. രയരോത്തിയില്‍ സുനിയുടെ മൂപ്പെത്താത്ത 125 ഓളം നേന്ദ്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. ആലക്കാട് മീത്തല്‍ നാരായണന്റെ വാഴയും നശിച്ചിട്ടുണ്ട്.

പുന്നത്തോടില്‍ ഭാഗം, പ്രാണിമുണ്ടക്കല്‍, കുന്നോത്ത് ഭാഗം, ആലക്കാട്ട് ഭാഗം തുടങ്ങിയ പ്രദേശത്താണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങി നിരവധിയിനം മരങ്ങള്‍ ഒടിഞ്ഞുവീണു. വൈദ്യുതിലൈനില്‍ മരംമുറിഞ്ഞ് വിണ് വൈദ്യുതിബന്ധം താരുമാറായി. വീടുകള്‍ക്കും ഷെഡുകള്‍ക്കും കാറ്റില്‍ നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359527/heavy-crop-damage-caused-by-cyclone-at-perambra)