---
title: "അന്താരാഷ്ട്ര നഴ്‌സസ് ഡേ ആചരിച്ചു"
english_title: "International Nurses Day celebrated AT PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359561/international-nurses-day-celebrated-at-perambra"
published_at: "2026-05-15T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c46808982_RTT.JPG"
keywords: []
---

# അന്താരാഷ്ട്ര നഴ്‌സസ് ഡേ ആചരിച്ചു

> **Lead Summary:** പേരാമ്പ്ര: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ഡേ ആചരിച്ചു. ഇതോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരെ ആദരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണ രംഗത്ത് നഴ്‌സുമാര്‍ നിര്‍വഹിക്കുന്ന സമര്‍പ്പിത സേവനങ്ങളെ മാനിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ഡേ ആചരിച്ചു. ഇതോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരെ ആദരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണ രംഗത്ത് നഴ്‌സുമാര്‍ നിര്‍വഹിക്കുന്ന സമര്‍പ്പിത സേവനങ്ങളെ മാനിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് അവരുടെ സേവനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. രോഗികള്‍ക്ക് കരുതലിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായ നഴ്‌സുമാരുടെ സേവനം സമൂഹത്തിന് മാതൃകയാണെന്നും നിപ്പകാലത്ത് നമ്മളെ വിട്ടു പിരിഞ്ഞ ലിനി സിസ്റ്റര്‍ക്കായി രണ്ട് മിനിറ്റ് മൗനവും ആചരിച്ചു.

പുനത്തില്‍ കുഞ്ഞബ്ദുള്ള, ശ്രീജിത്ത് പാലേരി, സരിന്‍ തിരുവോട്, പ്രമോദ് കാവുന്തറ എന്നിവര്‍ സംസാരിച്ചു. കൂടാതെ ചടങ്ങില്‍ കാലിക്കറ്റ് ഡിഫെന്‍സ് മെമ്പര്‍മാരും ക്വീന്‍സും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359561/international-nurses-day-celebrated-at-perambra)