---
title: "വേളം പഞ്ചായത്തിലെ പള്ളിയത്ത് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഒരുക്കി ഒരുമ കര്‍ഷക കൂട്ടായ്മ "
english_title: "A group of farmers prepared watermelon days at Pallayam in Velam panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35960/a-group-of-farmers-prepared-watermelon-days-at-pallayam-in-velam-panchayath"
published_at: "2022-04-05T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c24486722c_MELON1.JPG"
keywords: []
---

# വേളം പഞ്ചായത്തിലെ പള്ളിയത്ത് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഒരുക്കി ഒരുമ കര്‍ഷക കൂട്ടായ്മ 

> **Lead Summary:** **പള്ളിയത്ത് : **വേളം പഞ്ചായത്തിലെ പള്ളിയത്ത് ഒരുമ കര്‍ഷക കൂട്ടായ്മക്ക് ഈ വേനല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ്.

## Article Content

**പള്ളിയത്ത് : **വേളം പഞ്ചായത്തിലെ പള്ളിയത്ത് ഒരുമ കര്‍ഷക കൂട്ടായ്മക്ക് ഈ വേനല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ്.

എല്ലാത്തരം കൃഷികളിലും നൂറുമേനി വിജയം കൊയ്തവരാണെങ്കിലും ഇവര്‍ തണ്ണീര്‍ മത്തന്‍ കൃഷി ചെയ്യുന്നത് ആദ്യമായാണ്.

വേളം കൃഷിഭവന്റെയും കുന്നുമ്മല്‍ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യുടെയും നേത്യത്വത്തില്‍ ആത്മയുടെ ഡെമോണ്‍ട്രേഷന്‍ പദ്ധതിയിലാണ് ഒരേക്കര്‍ സ്ഥലത്ത് തണ്ണീര്‍ മത്തന്‍ കൃഷി ചെയ്തത്.

തണ്ണീര്‍ മത്തന്‍ കൃഷിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലത്ത് ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് അഭികാമ്യം.

പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷിചെയ്തത്. മാടോല്‍ ബീന, ചാത്തോത്ത് സരോജിനി എന്നിവരുടെ നേതൃത്വത്തില്‍ കുന്നോത്ത് ജാനു, ജാനു മാടോല്‍, മന്‍സൂര്‍, അഷറഫ് നടേരി, രാധ താഴത്തടത്തില്‍എന്നിവരടങ്ങുന്ന സംഘമാണ് വൈവിധ്യമാര്‍ന്ന കൃഷിയിറക്കി നൂറ് മേനി വിളവെടുത്തത്.

തണ്ണീര്‍ മത്തന്റെ വിളവെടുപ്പ് നാടിന് ഒരു ഉത്സവമായിരുന്നു. തണ്ണീര്‍ മത്തന്റെ വിളവെടുപ്പ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളത്തില്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം ടി. സുമ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബി. സറീന, കൃഷി അസിസ്ന്റ് ഡയരക്ടര്‍ എസ്. സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ അനുസ്മിത സോമരാജന്‍, കൃഷി അസിസ്റ്റന്റുമാരായ ശരത്ത്, അനഘ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഷൈനി, അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ അഞ്ജലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35960/a-group-of-farmers-prepared-watermelon-days-at-pallayam-in-velam-panchayath)