---
title: "എസ്എസ്എല്‍സിക്ക് പേരാമ്പ്ര മേഖലയില്‍ ഉജ്ജ്വല വിജയം"
english_title: "SSLC results in the state this time have reached 99.07 percent"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359672/sslc-results-in-the-state-this-time-have-reached-9907-percent"
published_at: "2026-05-15T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07380cd4dbe_sslc.JPG"
keywords: []
---

# എസ്എസ്എല്‍സിക്ക് പേരാമ്പ്ര മേഖലയില്‍ ഉജ്ജ്വല വിജയം

> **Lead Summary:** **പേരാമ്പ്ര: **എസ്എസ്എല്‍സിക്ക് സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനം വിജയം. 4,10,456 കുട്ടികളാണ് പരീക്ഷ എഴുതിയത്. 30,514 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

## Article Content

**പേരാമ്പ്ര: **എസ്എസ്എല്‍സിക്ക് സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനം വിജയം. 4,10,456 കുട്ടികളാണ് പരീക്ഷ എഴുതിയത്. 30,514 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

പേരാമ്പ്ര മേഖലയില്‍ ഇത്തവണ ഉജ്ജ്വല വിജയം കാഴ്ചവെച്ചു. മിക്ക വിദ്യാലയങ്ങളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആവള കുട്ടോത്ത്, ഗവ. ഹൈസ്‌കൂള്‍ ചെറുവണ്ണൂര്‍, കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര സെന്റ്  ഫ്രാന്‍സിസ് സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തുവയല്‍ എന്നീ വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്.

പേരാമ്പ്ര ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ ഇത്തവണ 566 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് ഇതില്‍ 112 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി. നൊച്ചാട് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ 428 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 53 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി.

മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 765 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 92 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് കരസ്ഥമാക്കി. ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ 51 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് കരസ്ഥമാക്കി.

കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 51 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 323 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 35 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് കരസ്ഥമാക്കി.

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 109 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 6 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് കരസ്ഥമാക്കി. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ 33 വിദ്യാര്‍ത്ഥികളില്‍ 2 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359672/sslc-results-in-the-state-this-time-have-reached-9907-percent)