---
title: "കെടിബി കല്പത്തൂരിന്റെ നോവല്‍ പ്രകാശനം ഞായറാഴ്ച "
english_title: "KTB Kalpathur's novel to be released on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359687/ktb-kalpathurs-novel-to-be-released-on-sunday"
published_at: "2026-05-15T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a075df98cdc0_LO.JPG"
keywords: []
---

# കെടിബി കല്പത്തൂരിന്റെ നോവല്‍ പ്രകാശനം ഞായറാഴ്ച 

> **Lead Summary:** **പേരാമ്പ്ര : **സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ടി.ബി കല്പത്തൂര്‍ രചിച്ച നിഴല്‍ പിണറുകള്‍ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4 മണിക്ക് വാല്യക്കോട് പൊതുജന വായനശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.

## Article Content

**പേരാമ്പ്ര : **സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ടി.ബി കല്പത്തൂര്‍ രചിച്ച നിഴല്‍ പിണറുകള്‍ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4 മണിക്ക് വാല്യക്കോട് പൊതുജന വായനശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.

അഷ്റഫ് കുരുവട്ടൂര്‍ ആദ്യ പ്രതി ഏറ്റുവാങ്ങും. ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. സുജിത്ത് പുസ്ത പരിചയം നടത്തും. 160 പേജുകളുള്ള പുസ്തകം നെരൂദ ബുക്‌സ് കോഴിക്കോടാണ് പുറത്തിറക്കുന്നത്. സ്വപ്രയത്‌നം കൊണ്ട് അഭിഭാഷക വൃത്തിയില്‍ എത്തിചേര്‍ന്ന പ്രദേശത്തുകാരിയായ അഡ്വ. ഷിനില നാഗത്തിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ടി. ബാലകൃഷ്ണന്‍, പി.കെ രാജന്‍, കെ.ടി.ബി കല്പത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359687/ktb-kalpathurs-novel-to-be-released-on-sunday)