---
title: "ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു"
english_title: "Trees fell due to strong winds and rain at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359783/trees-fell-due-to-strong-winds-and-rain-at-changaroth"
published_at: "2026-05-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0827b03f157_maram.JPG"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു

> **Lead Summary:** **ചങ്ങരോത്ത് :** ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ച 15 -ാം വാര്‍ഡിലെ പാറച്ചാലില്‍ നാണുവിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ കടപുഴകി വീണു. തെങ്ങ്, പ്ലാവ്, പുളി മരം, കവുങ്ങ് എന്നീ മരങ്ങളാണ് കടപുഴകി വീണത്.

## Article Content

**ചങ്ങരോത്ത് :** ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ച 15 -ാം വാര്‍ഡിലെ പാറച്ചാലില്‍ നാണുവിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ കടപുഴകി വീണു. തെങ്ങ്, പ്ലാവ്, പുളി മരം, കവുങ്ങ് എന്നീ മരങ്ങളാണ് കടപുഴകി വീണത്.

തെങ്ങ് വീടിന് എതിര്‍വശത്തേക്ക് വീണതിനാല്‍ വന്‍ അപകടം ഒഴിവായി. ഈ പ്രദേശത്ത് തന്നെ കാഞ്ഞിരപൊയില്‍ മൂസ്സയുടെ പറമ്പില്‍ നിന്ന തെങ്ങും കടപുഴകി വീണു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളില്‍ മരങ്ങള്‍ വീണ് നാശനഷ്ടം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359783/trees-fell-due-to-strong-winds-and-rain-at-changaroth)