---
title: "മഹാത്മാ ഗ്രാമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Mahatma Grama Kendra started functioning at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359821/mahatma-grama-kendra-started-functioning-at-koothali"
published_at: "2026-05-16T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0838eb0d1ab_yt.JPG"
keywords: []
---

# മഹാത്മാ ഗ്രാമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **കൂത്താളി : **കൂത്താളി പഞ്ചായത്തിലെ ആദ്യത്തെ മഹാത്മാ ഗ്രാമ കേന്ദ്രം ആശാരിക്കണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂത്താളി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആശാരിക്കണ്ടി പഞ്ചായത്ത് കെട്ടിടത്തിലാണ് ഗ്രാമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ഗാന്ധിജിയെ മറക്കുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജിയെ ഓര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 6-ാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം ആരംഭിച്ചത്.

## Article Content

**കൂത്താളി : **കൂത്താളി പഞ്ചായത്തിലെ ആദ്യത്തെ മഹാത്മാ ഗ്രാമ കേന്ദ്രം ആശാരിക്കണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂത്താളി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആശാരിക്കണ്ടി പഞ്ചായത്ത് കെട്ടിടത്തിലാണ് ഗ്രാമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ഗാന്ധിജിയെ മറക്കുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജിയെ ഓര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 6-ാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം ആരംഭിച്ചത്.

പഞ്ചായത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ പഞ്ചായത്തില്‍ നേരിട്ട് പ്രവേശിക്കുന്നതിന് പകരം ഗ്രാമ കേന്ദ്രത്തില്‍ സമീപിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പഞ്ചായത്തിലെ ആദ്യത്തെ പിഎസ്‌സി കോച്ചിംഗ് സെന്ററും ഈ വാര്‍ഡിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്നതാണ്.

മഹാത്മ ഗ്രാമ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ രാജന്‍ പുതിയെടത്ത് മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ ഇ.ടി സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പി.കെ ശ്രീധരന്‍ ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ഷീബ പ്രഭാകരന്‍, വാര്‍ഡ് അംഗം രവീന്ദ്രന്‍ കേളോത്ത്, മെമ്പര്‍മാരായ ധന്യ രമേശന്‍ എന്‍.എം മണി, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി പുറായില്‍ മുഹമ്മത്, ജീവകാരുണ്യ പ്രവര്‍ത്തകരും പ്രവാസികളുമായ പുറായില്‍ കുഞ്ഞമ്മത്, ചില്ല കുഞ്ഞമ്മത്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ടി.പി പ്രഭാകരന്‍, വല്ലിക രാമചന്ദ്രന്‍, വി.പി സിദ്ദിഖ്, വി.പി മോഹനന്‍, പി.കെ ജലീല്‍, പി.കെ പ്രകാശന്‍, എം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359821/mahatma-grama-kendra-started-functioning-at-koothali)