---
title: "സോനക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി "
english_title: "The nation's tearful tribute to Sonak at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359912/the-nations-tearful-tribute-to-sonak-at-cheruvannur"
published_at: "2026-05-16T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08a87504f8b_ty.JPG"
keywords: []
---

# സോനക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി 

> **Lead Summary:** ചെറുവണ്ണൂര്‍**: **ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉണ്ടായ അപകടത്തില്‍ പെട്ട് മരിച്ച പാലേരി കല്ലിക്കണ്ടി സോനക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സോനയെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെറുവണ്ണൂരിലെ വീട്ടിലും പാലേരിയിലെ വീട്ടിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. 5.30 ന് ചെറുവണ്ണൂരിലെ വീട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ നിറകണ്ണുകളോടെയാണ് ബന്ധുക്കളും നാട്ടുകാരും നോക്കിനിന്നത്. 3 വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞു ചെറുവണ്ണൂരില്‍ എത്തിയ സോന നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു.

## Article Content

ചെറുവണ്ണൂര്‍**: **ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉണ്ടായ അപകടത്തില്‍ പെട്ട് മരിച്ച പാലേരി കല്ലിക്കണ്ടി സോനക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സോനയെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെറുവണ്ണൂരിലെ വീട്ടിലും പാലേരിയിലെ വീട്ടിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. 5.30 ന് ചെറുവണ്ണൂരിലെ വീട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ നിറകണ്ണുകളോടെയാണ് ബന്ധുക്കളും നാട്ടുകാരും നോക്കിനിന്നത്. 3 വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞു ചെറുവണ്ണൂരില്‍ എത്തിയ സോന നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു.

വീട്ടില്‍ ഉള്ളവരെ സമാധാനിപ്പിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. അര മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം പാലേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീഷ ഗണേഷ്, ഇ.പി സജീവന്‍, സിപിഐ നേതാക്കളായ സത്യന്‍ മൊകേരി, പി. ഗവാസ്, ബിജെപി നേതാവ് കെ.കെ. രജീഷ് അടക്കം നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയിരുന്നു.

6.30 ന് മൃതദേഹം പാലേരിയിലെ വീട്ടില്‍ എത്തിച്ചു. വീട്ടുമുറ്റത്തുണ്ടായിരുന്ന സോനയുടെ സുഹൃത്തുക്കള്‍ക്ക് ദു:ഖം അടക്കാനായില്ല. അമ്മയെയും സഹാദരനെയും സമാധാനിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും സാധിച്ചില്ല. ബ്ലോക്ക് പഞ്ചായത്തി വൈസ് പ്രസിഡന്റ് പി വഹീദ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ബിജെപി നേതാവ് എം മോഹനന്‍, എന്‍.സി.പി നേതാവ് പി.കെ.എം. ബാലകൃഷ്ണന്‍ അടക്കം നിരവധി പേര്‍ പാലേരിയിലെ വീട്ടിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഏറെ കാലത്തെ പ്രണയത്തിനും പ്രശ്നങ്ങള്‍ക്കും ഒടുവിലാണ് രജിന്‍ ലാലും സോനയും വിവാഹിതരായത്. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുന്നതിന് ഇടയില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി വീട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു ഈ ദുരന്തം. 80 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്. കൈകളിലും മുഖത്തും നെഞ്ചിലും പൊള്ളല്‍ ഏറ്റതിനാല്‍ ആന്തരികാവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സോനയുടെ മൃതദേഹം പാലേരിയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359912/the-nations-tearful-tribute-to-sonak-at-cheruvannur)