---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ടിന് ഒരാഴ്ചയോളം, രോഗികള്‍ ദുരിതത്തില്‍ "
english_title: "Patients in distress at Perambra Taluk Hospital for a week for RTPCR test results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35998/patients-in-distress-at-perambra-taluk-hospital-for-a-week-for-rtpcr-test-results"
published_at: "2022-04-05T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c5cf49704b_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ടിന് ഒരാഴ്ചയോളം, രോഗികള്‍ ദുരിതത്തില്‍ 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വരുന്ന രോഗികള്‍ക്ക് ടെസ്റ്റ് ഫലം ലഭിക്കാന്‍ ഒരാഴ്ചയോളം കാത്തു നില്‍ക്കേണ്ട സാഹചര്യത്തില്‍ രോഗികള്‍ ദുരിതം അനുഭവിക്കുന്നു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വരുന്ന രോഗികള്‍ക്ക് ടെസ്റ്റ് ഫലം ലഭിക്കാന്‍ ഒരാഴ്ചയോളം കാത്തു നില്‍ക്കേണ്ട സാഹചര്യത്തില്‍ രോഗികള്‍ ദുരിതം അനുഭവിക്കുന്നു.

മെഡിക്കല്‍ കോളജിലും മറ്റു ആശുപത്രികളിലും ഓപ്പറേഷന്‍ ഉള്‍പ്പടെ അത്യാവശ്യ ചികിത്സകള്‍ക്ക് കാണിക്കേണ്ട റിസല്‍ട്ടാണ് ദിവസങ്ങളോളം വൈക്കുന്നത്.

സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തുന്ന ഹീന ശ്രമമാണ് ഇതിനു പിന്നിലെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആരോപിച്ചു.

ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി ബഹുജന പ്രക്ഷോഭത്തിന് നേതൃത്യം നല്‍കുമെന്ന് കെ.കെ രജീഷ് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35998/patients-in-distress-at-perambra-taluk-hospital-for-a-week-for-rtpcr-test-results)