---
title: "ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perambra Block Panchayat honors 7 Grama Panchayats in Block Panchayat limits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36001/perambra-block-panchayat-honors-7-grama-panchayats-in-block-panchayat-limits"
published_at: "2022-04-05T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c625c0e839_WATER MERK  NEW.JPG"
keywords: []
---

# ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര :** 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.

## Article Content

**പേരാമ്പ്ര :** 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.

സംസ്ഥാന ആര്‍ദ്രകേരള പുരസ്‌ക്കാരത്തില്‍ മൂന്നാം സ്ഥാനം നേടിയ നൊച്ചാട് ഗ്രാമപഞ്ചായത്ത്, പദ്ധതി വിഹിതം ചെലവഴിച്ചതിന് ചക്കിട്ടപാറ, നൊച്ചാട്, കൂത്താളി, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കുടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനും പദ്ധതിയില്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതിന് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനെയും 2182 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് ചക്കിട്ടപാറ, 81.85 ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് കായണ്ണ ഗ്രാമപഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിന്റെ അടിസ്ഥാനത്തിലാണ് നൊച്ചാടിന് പുസ്‌കാരം ലഭിച്ചത്.

തദ്ദേശസ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചിലവഴിച്ച തുക സവാന്തന പരിചരണ പരിപാടികള്‍, കായകല്‍പ്പ മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് ഗണ പട്ടിക തയ്യാറാക്കിയാണ പുരസ്‌കാരത്തിനായി തദ്ദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.

ഇതു കൂടാതെ പ്രതിരോധ കുത്തിവെട്ടിച്ച് വാര്‍ഡു പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതന ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയും പുരസ്‌കാരത്തിനു വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

8 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാത്രമേ എല്ലാ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിയൂ എന്നും കേരളത്തിലെ മികച്ച ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തായ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ജീവനക്കാരുടെയും, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഉപഹാരം നല്‍കി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം കുഞ്ഞമ്മത്, അംഗങ്ങളായ ഏ.കെ ചന്ദ്രന്‍, എസ്.കെ. അസ്സൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സജീവന്‍, ഗിരിജാ ശശി, പി.എന്‍. ശാരദ, കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ബിഡിഒ പി.വി ബേബി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ സ്ഥലംമാറിപ്പോവുന്ന ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസര്‍ കെ. ഷിബിന് യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം ടി.പി. രാമകൃഷ്ണന്‍ കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36001/perambra-block-panchayat-honors-7-grama-panchayats-in-block-panchayat-limits)