---
title: "ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു"
english_title: "A young biker died in a collision between a bus and a bike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360033/a-young-biker-died-in-a-collision-between-a-bus-and-a-bike"
published_at: "2026-05-17T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09fcee7846f_UYO.JPG"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയായ പാലാഴി ഉള്ളാട്ടില്‍ പറമ്പ് ഹാരിസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 30 ഓടുകൂടി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിനു സമീപമായിരുന്നു അപകടം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയായ പാലാഴി ഉള്ളാട്ടില്‍ പറമ്പ് ഹാരിസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 30 ഓടുകൂടി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിനു സമീപമായിരുന്നു അപകടം.

പേരാമ്പ്രയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തുനിന്നും തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ലാപ്‌ടോപ് സര്‍വീസ് നടത്തുന്നയാളാണ് ഹാരിസ്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ഹാരിസിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ഹസന. മാതാവ് സാബിറ. ഭാര്യ ജൂമീന. മക്കള്‍ അന്‍സര്‍, ഇസാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360033/a-young-biker-died-in-a-collision-between-a-bus-and-a-bike)