---
title: "ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു"
english_title: "Middle-aged man dies after being shocked by electric line"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360034/middle-aged-man-dies-after-being-shocked-by-electric-line"
published_at: "2026-05-17T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a067c1bb5f_gtr.JPG"
keywords: []
---

# ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി പിണക്കാട്ട് ബിജോ ജോര്‍ജ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

## Article Content

**കൂരാച്ചുണ്ട്: **മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി പിണക്കാട്ട് ബിജോ ജോര്‍ജ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

വട്ടച്ചിറയിലുള്ള തൊട്ടടുത്ത ബന്ധുവീട്ടിലെ പറമ്പില്‍ വെച്ച് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി അബദ്ധത്തില്‍ സമീപത്തു കൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ബിജോയെ ഉടന്‍ തന്നെ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി പേരാമ്പ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

പരേതനായ പിണക്കാട്ട് ജോര്‍ജിന്റെയും അന്നമ്മയുടെയും മകനാണ് ബിജോ ജോര്‍ജ്. ഭാര്യ സിസി. മക്കള്‍ ഇവാന്‍സ്, ഇവ്ലിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360034/middle-aged-man-dies-after-being-shocked-by-electric-line)