---
title: "കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ദ്ധിപ്പിച്ചു; തൊഴിലുറപ്പ് തൊഴിലാളികള്‍ സന്തോഷം പങ്കിട്ട് മധുരം വിതരണം ചെയ്തു "
english_title: "Central government raises wages; The guaranteed workers shared the joy and distributed sweets"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36007/central-government-raises-wages-the-guaranteed-workers-shared-the-joy-and-distributed-sweets"
published_at: "2022-04-05T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c68cfdb3dc_WATER MERK  NEW.JPG"
keywords: []
---

# കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ദ്ധിപ്പിച്ചു; തൊഴിലുറപ്പ് തൊഴിലാളികള്‍ സന്തോഷം പങ്കിട്ട് മധുരം വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ദ്ധിപ്പിച്ചതില്‍ സന്തോഷം പങ്കിട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മധുരം (ലഡു) വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര : **മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ദ്ധിപ്പിച്ചതില്‍ സന്തോഷം പങ്കിട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മധുരം (ലഡു) വിതരണം ചെയ്തു.

തുടര്‍ന്ന് നടന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമം ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോഡി സര്‍ക്കാര്‍ 311 രൂപയായാണ് വേതനം വര്‍ദ്ധിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 126 രൂപയായിരുന്ന വേതനമാണ് ഘട്ടം ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതെന്ന് കെ.കെ രജീഷ് ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതിനാല്‍ മഹാ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും നൂറ് തൊഴില്‍ ദിനം പൂര്‍ത്തി യാക്കാനായത്.

എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് നടത്തി ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി കല്ലൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി ലൈജു അദ്ധ്യക്ഷത വഹിച്ചു.

തറമല്‍ രാഗേഷ്, കെ രാഘവന്‍ , സി.കെ ലില, എന്നിവര്‍ സംഹാരിച്ചു. ടി.എം ഗംഗാധരന്‍, റിന തറവട്ടത്ത്, ഷൈനി രഘുനാഥ്, ടി.എം നാണു, രമ്യ കോക്കാട്, പി. വേലായുധന്‍, കെ.പ്രമിള എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36007/central-government-raises-wages-the-guaranteed-workers-shared-the-joy-and-distributed-sweets)